|    Feb 23 Fri, 2018 1:55 am
FLASH NEWS

ചാക്കീരി അഹമ്മദ്കുട്ടി അധ്യാപക അവാര്‍ഡ്മുഹമ്മദ് കോയ തങ്ങള്‍ക്ക്‌

Published : 11th January 2017 | Posted By: fsq

 

വേങ്ങര: മുന്‍ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ സ്മരണയിലുള്ള അധ്യാപക അവാര്‍ഡിന് ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയ തങ്ങള്‍ അര്‍ഹനായി. വേങ്ങര ഉപജില്ല കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച അവാര്‍ഡ്്് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കി. ഉപജില്ലാ സമ്മേളനം കെഎസ്ടിയു സംസ്ഥാന സെക്രട്ടറി എ കെ സൈനുദ്ദീനും, കൗണ്‍സില്‍ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍ കലാമും ഉദ്ഘാടനം ചെയ്തു. കളത്തിങ്ങല്‍ ബഷീര്‍ അഹമ്മദ് അധ്യക്ഷനായി. കെ ടി അമാനുല്ല , വിടി സുബൈര്‍ തങ്ങള്‍, ശരീഫ്, സി കെ അഹമ്മദ് കുട്ടി,  എം അഹമ്മദ്, കെ എം അബ്ദുല്ല, കടക്കോട്ടീരി വീരാന്‍ കുട്ടി, കെ പി നാസര്‍, എ വി ഇസ്ഹാഖ്, ഫാറൂഖ് പത്തൂര്‍, പി കെ നാസര്‍, കെ എം ഹനീഫ, പി മജീദ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss