|    Jan 21 Sat, 2017 1:38 am
FLASH NEWS

ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി

Published : 3rd August 2016 | Posted By: SMR

കോട്ടയം: അതിരമ്പുഴയില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചാണു യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ന് മുമ്പ് യുവതി കൊല്ലപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കു പിന്നില്‍ ക്ഷതം ഏറ്റിട്ടുണ്ട്. ഇതു തല ഭിത്തിയില്‍ ഇടിച്ചതിനെത്തുടര്‍ന്നോ പരന്ന പട്ടികയോ മറ്റു സാധനങ്ങളോ കൊണ്ട് അടിച്ചതുമൂലമോ ആവാം. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ വയറ്റില്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച ആണ്‍കുഞ്ഞ് ഉണ്ടായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഏറ്റുമാനൂര്‍ സിഐ സി ജെ മാര്‍ട്ടിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോ. സന്തോഷ് ജോയിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് അതിരമ്പുഴ ഐക്കരക്കുന്നേല്‍ ജങ്ഷന് സമീപം റബര്‍ത്തോട്ടത്തില്‍   മൃതദേഹം  കണ്ടെത്തിയത്.   പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ പോലിസ് സംശയിച്ചിരുന്ന കൈപ്പുഴ സ്വദേശിനിയല്ല കൊല്ലപ്പെട്ടതെന്ന് പോലിസ് കണ്ടെത്തി. അടയാളങ്ങള്‍ 152 സെന്റീമീറ്റര്‍ ഉയരം, ഇരുനിറം, 39 സെന്റീമീറ്റര്‍ നീളമുള്ള കറുത്തമുടി. ഇരു കാതിലും മേല്‍ക്കാതില്‍ ചുവന്ന കല്ല് പിടിപ്പിച്ച സ്വര്‍ണനിറത്തിലുള്ള സ്റ്റഡ് ധരിച്ചിരുന്നു.  വലതു കൈത്തണ്ടയില്‍ കറുത്ത ചരട് ചുറ്റിക്കെട്ടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോട്ടയം ഡിവൈഎസ്പി 9497990050, ഏറ്റുമാനൂര്‍ സിഐ 9497987075,  എസ്‌ഐ 949798 0318, പോലിസ് സ്‌റ്റേഷന്‍ 04812535517 നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 119 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക