|    Jul 24 Mon, 2017 10:24 pm
FLASH NEWS

ചാകരയില്‍ മത്തിയും അയലയും; കടപ്പുറത്തിന് ആഹ്ലാദം

Published : 15th July 2017 | Posted By: fsq

 

അമ്പലപ്പുഴ: ചാകരയിലെ വറുതിക്ക് വിട മത്തിയും അയലയും കൊണ്ട് കടല്‍തീരം നിറഞ്ഞു. ഇന്നലെ പറവുര്‍ ഗലീലിയാ കടപ്പുറം മല്‍സ്യം കൊണ്ട് സമൃദ്ധമായിരുന്നു. ചാകരയിലെ മുന്തിയ ഇനമായ ചെമ്മീന്‍, മത്തി, അയല, വറ്റ തുടങ്ങിയ മല്‍സ്യങ്ങള്‍ സുലഭമായി ലഭിച്ചു. വറ്റയും അയലയും ചില വള്ളങ്ങള്‍ക്ക് 200 കുട്ടവരെ ലഭിച്ചു. മായം ചേരാത്ത പച്ച മല്‍സ്യം കറിക്ക് വാങ്ങാനെത്തിയവര്‍ക്കും ചാകരയായിരുന്നു. 100 രൂപ മുടക്കിയാല്‍ ഒരാഴ്ചക്കുള്ള രുചിയുള്ള മല്‍സ്യം ലഭിക്കുമെന്നതാണ് ചാകര കടപ്പുറത്തിന്റെ നേട്ടം. അതേസമയം പാരാ, നന്തന്‍ തുടങ്ങിയ ചെറു മല്‍സ്യം ലഭിച്ചവര്‍ക്ക് നിരാശയായിരുന്നു മിച്ചം. ഇതിനാവശ്യക്കാര്‍ ഇല്ലാതിരുന്നതിനാല്‍ കടലില്‍ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ഇവര്‍ക്ക് ഇന്ധനക്കടവും അധ്യാനവും മിച്ചമായി. ചാകരയുടെ തുടക്കത്തില്‍ 10,000 രൂപ വരെ കിട്ടിയിരുന്ന മത്തിക്കും അയലക്കും ഇന്നലെ 2000 രൂപയാണ് കുട്ടക്ക് ലഭിച്ചത്. രാപ്പകല്‍ ഭേദമില്ലാതെ കടലിനോട് പൊരുതി മല്‍സ്യം പിടിച്ചു കൊണ്ടുവരുന്ന മല്‍സ്യതൊഴിലാളികളേക്കാള്‍ ലാഭം കൊയ്യുന്നത് കച്ചവടക്കാരും ഇടനിലക്കാരുമാണെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു. പ്രകൃതി കനിഞ്ഞാല്‍ വരും ദിനങ്ങളില്‍ മല്‍സ്യലഭ്യത കൂടുമെന്നും ഇവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക