|    Feb 21 Wed, 2018 9:04 am
FLASH NEWS
Home   >  Sports  >  Cricket  >  

ചാംപ്യന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് കാലിടറുമോ?

Published : 27th May 2017 | Posted By: ev sports

ലണ്ടന്‍: ഇനി ചാംപ്യന്‍മാരുടെ പോരാട്ടക്കാലം. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ജൂണ്‍ ഒന്നിന് തുടക്കമാവാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. 2013 ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം അടിമുടി മാറ്റങ്ങളുമായാണ് ഈ സീസണിനിറങ്ങുന്നത്. അതില്‍ പ്രധാനം നായകസ്ഥാനത്ത് ധോണി ഇല്ല എന്നുള്ളതാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ യുവനിരയക്ക് ഇംഗ്ലണ്ട് പേസ് മൈതാനങ്ങളില്‍ അത്ഭുതം കാട്ടാനാവുമോയെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. 2013 ചാംപ്യന്‍സ് ട്രോഫിയിലെ ടീമില്‍ കളിച്ച് മിക്ക താരങ്ങളും 2017ലെ ടീമിലും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ സുരേഷ് റെയ്‌ന എന്ന ഇന്ത്യയുടെ ഇലക്ട്രിക് താരത്തിന് 15 അംഗ ടീമില്‍ ഇടം നേടാനായില്ല. 2013 ലെ ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും 2017ലെ ടീമിലില്ല. ഇന്ത്യയുടെ 2017 ചാംപ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്ന താരങ്ങളുടെ പ്രകടനങ്ങളിലൂടെ.

1, വിരാട് കോഹ്‌ലി (നായകന്‍)
മല്‍സരം: 179
റണ്‍സ്: 7755
ഉയര്‍ന്ന സ്‌കോര്‍: 183
ശരാശരി: 53.11
സെഞ്ച്വറി: 27

എവേ മല്‍സരങ്ങളിലും മികവ് പുലര്‍ത്തുന്ന വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കരുത്ത്. ഇന്ത്യക്ക് പുറത്ത് 108 മല്‍സരങ്ങള്‍ കളിച്ച കോഹ്‌ലി 49.63 ശരാശരിയില്‍ 4368 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 15 സെഞ്ച്വറിയും ഉള്‍പ്പെടും. കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് നേടിയത് പാകിസ്താനെതിരേ ധാക്കയിലാണ്. 2012 ല്‍ ആസ്്‌ത്രേലിയക്കെതിരേ ഹോബര്‍ട്ടില്‍ നേടിയ 133* റണ്‍സും 2015ല്‍ അഡലെയ്ഡില്‍  പാകിസ്താനെതിരേ നേടിയ 107 റണ്‍സും വിദേശ മൈതാനത്ത് കോഹ്‌ലി നടത്തിയ മാസ്മരിക പ്രകടനങ്ങളില്‍ ചിലത് മാത്രം.

2, രോഹിത് ശര്‍മ

മല്‍സരം: 153
റണ്‍സ്: 5131
ഉയര്‍ന്ന സ്‌കോര്‍: 264
ശരാശരി: 41.37
സെഞ്ച്വറി: 10
ഇന്ത്യയുടെ ഹിറ്റ്മാന്‍ എന്ന വിശേഷണമുള്ള രോഹിത് ശര്‍മ വിദേശ മൈതാനത്തും ഹിറ്റ്മാന്‍ പദവി കാത്ത് സൂക്ഷിക്കുന്ന താരമാണ്. ഇന്ത്യക്ക് പുറത്ത് 115 മല്‍സരങ്ങള്‍ കളിച്ച രോഹിത് 35.98 ശരാശരിയില്‍ 3310 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. രോഹിതിന്റെ 10 സെഞ്ച്വറികളില്‍ ആറെണ്ണവും ഇന്ത്യക്ക് പുറത്താണ് നേടിയത് എന്നത് രോഹിതിന്റെ മികവിന്റെ ഉദാഹരണമാണ്. പെര്‍ത്തില്‍ ആസ്‌ത്രേലിയക്കെതിരേ പുറത്താവാതെ നേടിയ 171 റണ്‍സാണ് രോഹിതിന്റെ വിദേശ മണ്ണിലെ മികച്ച പ്രകടനം.

3, ശിഖാര്‍ ധവാന്‍

മല്‍സരം: 76
റണ്‍സ്: 3090
ഉയര്‍ന്ന സ്‌കോര്‍: 137
ശരാശരി: 42.92
സെഞ്ച്വറി: 9

സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ ഇടം കൈയ്യന്‍ ഓപണറാണ് ശിഖാര്‍ ധവാന്‍. വിദേശ മണ്ണിലും മിന്നും പ്രകടനം തന്നെ പുറത്തെടുത്ത ചരിത്രമാണ് ധവാന് അവകാശപ്പെടാനുള്ളത്. ഫോം ഔട്ടിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധവാന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്  ഐപിഎല്ലിലെ മികച്ച പ്രകടനമാണ്. വിദേശ മൈതാനത്ത് 53 മല്‍സരം കളിച്ച ധവാന്‍ 42.44 ശരാശരിയില്‍ 2122 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും ഉള്‍പ്പെടും. 137 റണ്‍സാണ് ധവാന്റെ ഇന്ത്യക്ക് പുറത്തുള്ള മികച്ച പ്രകടനം.

4, അജിന്‍ക്യ രഹാനെ

മല്‍സരം: 73
റണ്‍സ്: 2237
ഉയര്‍ന്ന സ്‌കോര്‍: 111
ശരാശരി: 32.42
സെഞ്ച്വറി: 2

ഹോം മല്‍സരങ്ങളിലും കൂടുതല്‍ രഹാനെ മികവ് പുലര്‍ത്തുന്നത് എവേ മല്‍സരങ്ങളിലാണ്. വിദേശത്ത് 44 മല്‍സരങ്ങളില്‍ നിന്ന് 33.13 ശരാശരിയില്‍ 1325 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടും. 106 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രോഹിതിനും ധവാനും പകരം ഓപണിങിലെ പകരക്കാരനാണ് രഹാനെ.

5, യുവരാജ് സിങ്

മല്‍സരം: 296
റണ്‍സ്: 8539
ഉയര്‍ന്ന സ്‌കോര്‍: 150
ശരാശരി: 36.81
സെഞ്ച്വറി: 14

ബാറ്റ് കൊണ്ടും പന്ത് കൊണ്ട് ഇന്ത്യക്കുവേണ്ടി മായാജാലം കാട്ടുന്ന യുവരാജ് സിങ് മുന്‍ നിരയിലെ ഇന്ത്യയുടെ കരുത്താണ്. 188 എവേ മല്‍സരങ്ങള്‍ കളിച്ച യുവരാജിന്റെ പരിചയ സമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യും. എവേ മല്‍സരങ്ങളിലൂടെ യുവരാജിന്റെ സമ്പാദ്യം 34.16 ശരാശരിയില്‍ 5124 റണ്‍സാണ്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. 139 റണ്‍സാണ് ഉയര്‍ന്ന് എവേ സ്‌കോര്‍.

6, കേദാര്‍ ജാദവ്

മല്‍സരം: 15
റണ്‍സ്: 468
ഉയര്‍ന്ന സ്‌കോര്‍: 120
ശരാശരി: 58.50
സെഞ്ച്വറി: 2

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലേക്കുള്ള പുതിയ കണ്ടെത്തലാണ് കേദാര്‍ യാദവ്. പ്രമുഖ ടീമുകളുമായി വിദേശ മണ്ണില്‍ കളിച്ച് പരിചയസമ്പന്നതയില്ലെങ്കിലും സ്പിന്‍ ബൗളര്‍കൂടിയായ ജാദവിന്റെ മികവ് ടീമിന് ഉപകരിക്കും. ആറ് എവേ മല്‍സരങ്ങള്‍ കളിച്ച ജാദവിന്റെ സമ്പാദ്യം 63 ശരാശരിയില്‍ 126 റണ്‍സാണ്. 105 റണ്‍സാണ് മികച്ച എവേ പ്രകടനം.

7, എംഎസ് ധോണി

മല്‍സരം: 286
റണ്‍സ്: 9275
ഉയര്‍ന്ന സ്‌കോര്‍: 183*
ശരാശരി: 50.96
സെഞ്ച്വറി: 10

ധോണി ഇന്ത്യക്ക് എന്നും നായകന്‍ തന്നെയാണ്. എതിരാളികളുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിക്കുന്ന തീരുമാനങ്ങളുമായി കളം നിറയുന്ന ധോണിയുടെ ഉപദേശങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താവും. എവേ മല്‍സരങ്ങളിലും മികവ് പുലര്‍ത്തുന്ന ധോണിയുടെ നിലവിലെ ഫോം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. 178 എവേ മല്‍സരങ്ങളില്‍നിന്ന് 46.89 ശരാശരിയില്‍ 5299 റണ്‍സാണ് ധോണിയുടെ എവേ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടും. 139* റണ്‍സാണ് മികച്ച ബാറ്റിങ് പ്രകടനം.

8, ദിനേഷ് കാര്‍ത്തിക്

മല്‍സരം: 71
റണ്‍സ്: 1313
ഉയര്‍ന്ന സ്‌കോര്‍: 79
ശരാശരി: 27.93
സെഞ്ച്വറി: 0
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിന് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. 56 എവേ മല്‍സരങ്ങള്‍ കളിച്ച കാര്‍ത്തിക് 26.18 ശരാസരിയില്‍ 1021 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 69

9, രവീന്ദ്ര ജഡേജ

മല്‍സരം: 129
റണ്‍സ്: 1888
ഉയര്‍ന്ന സ്‌കോര്‍: 87
ശരാശരി: 32.00
സെഞ്ച്വറി: 0
വിക്കറ്റ്: 151

ഇന്ത്യയുടെ മാച്ച് വിന്നര്‍ ഓള്‍ റൗണ്ടറാണ് രവീന്ദ്ര ജഡേജ. വിദേശ മണ്ണില്‍ 81 മല്‍സരങ്ങളില്‍ നിന്ന് 34.59 ശരാശരിയില്‍ 1280 റണ്‍സ് നേടിയിട്ടുള്ള ജഡേജ 26 എവേ മല്‍സരങ്ങളില്‍ നിന്ന് 79 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 87 റണ്‍സാണ് എവേ മൈതാനത്തിലെ ജഡേജയുടെ മികച്ച ബാറ്റിങ് പ്രകടനം.

10, ഹര്‍ദിക് പാണ്ഡ്യ

മല്‍സരം: 7
റണ്‍സ്: 160
ഉയര്‍ന്ന സ്‌കോര്‍: 56
ശരാശരി: 53.33
സെഞ്ച്വറി: 0
വിക്കറ്റ്: 9

ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍ വെടിക്കെട്ട് ഓള്‍ രൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ സാനിധ്യം ഇന്ത്യന്‍ ടീമിന് കരുത്തേകും. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് തീര്‍ത്ത് വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഹര്‍ദിക് ഇതുവരെ ഇന്ത്യക്കുവേണ്ടി എവേ മല്‍സരം കളിച്ചിട്ടില്ല. പരിചയ സമ്പന്നതയുടെ കുറവുണ്ടെങ്കിലും ഹര്‍ദിക് വിദേശ മണ്ണില്‍ തിളങ്ങുമെന്ന് തന്നെ പ്രത്യശയിക്കാം.

ബൗളിങ് നിര

11, ഉമേഷ് യാദവ്

മല്‍സരം: 63
റണ്‍സ്: 77
ഉയര്‍ന്ന സ്‌കോര്‍: 18
ശരാശരി: 9.63
സെഞ്ച്വറി: 0
വിക്കറ്റ്: 88

ഉമേഷ് യാദവിന്റെ സ്വിങ് ബൗളിങ് വിദേശ മണ്ണില്‍ തീതുപ്പുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഇന്ത്യക്ക് പുറത്ത് 14 മല്‍സരങ്ങള്‍ മാത്രമാണ് ഉമേഷ് കളിച്ചിട്ടുള്ളുവെങ്കിലും 53 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 31 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

12, ഭുവനേശ്വര്‍ കുമാര്‍

മല്‍സരം: 59
റണ്‍സ്: 207
ഉയര്‍ന്ന സ്‌കോര്‍: 31
ശരാശരി: 9.41
സെഞ്ച്വറി: 0
വിക്കറ്റ്: 61

സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വറിന്റെ പന്തുകള്‍ വിദേശ മണ്ണില്‍ നിലവാരം പുലര്‍ത്തുമോ എന്ന് കണ്ട് തന്നെ അറിയണം. 23 എവേ മല്‍സരങ്ങളില്‍നിന്ന് 37 വിക്കറ്റാണ് ഭുവിയുടെ സമ്പാദ്യം. എട്ട് റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയതാണ് വിദേശ മണ്ണിലെ മികച്ച ബൗളിങ് പ്രകടനം.

13, മുഹമ്മദ് ഷമി

മല്‍സരം: 47
റണ്‍സ്: 109
ഉയര്‍ന്ന സ്‌കോര്‍: 25
ശരാശരി: 10.90
സെഞ്ച്വറി: 0
വിക്കറ്റ്: 87

ഫാസ്റ്റ് ബൗളിങിനെ തുണയ്ക്കുന്ന വിദേശ മൈതാനത്ത് ഇന്ത്യയുടെ വജ്രായുധമാണ് മുഹമ്മദ് ഷമി. 140 ശരാശരി വേഗത്തില്‍ പന്തെറിയുന്ന ഷമിയുടെ പന്തുകള്‍ വിദേസ മണ്ണില്‍ നാശം വിതയ്ക്കുമെന്ന കണക്കുകൂട്ടലുകളിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. 16 എവേ മല്‍സരങ്ങള്‍ കളിച്ച ഷമി 62 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 35 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

14, ജസ്പ്രീത് ബൂംറ

മല്‍സരം: 11
റണ്‍സ്: 0
ഉയര്‍ന്ന സ്‌കോര്‍: 0
ശരാശരി: 00
സെഞ്ച്വറി: 0
വിക്കറ്റ്: 22

ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസപ്രീത് ബൂംറ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ബൗളറാണ്. വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെ മിന്നല്‍ യോര്‍ക്കര്‍ എറിയുന്ന ബൂംറ ഇന്ത്യക്ക് വിജംയ സമ്മാനിക്കാന്‍ പ്രാപ്തിയുള്ള താരമാണ്. മൂന്ന് എവേ മല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ബൂംറ 11 വിക്കറ്റുകളാണ് ഇന്ത്യക്ക് പുറത്ത് നേടിയിട്ടുള്ളത്. 22 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.

15, രവിചന്ദ്ര അശ്വിന്‍

മല്‍സരം: 105
റണ്‍സ്: 674
ഉയര്‍ന്ന സ്‌കോര്‍: 65
ശരാശരി: 16.44
സെഞ്ച്വറി: 0
വിക്കറ്റ്: 145

അശ്വിന്‍ എന്ന ഓള്‍ റൗണ്ടറെ ഏത് മൈതാനത്തും എതിരാളികള്‍ പേടിക്കുന്ന താരമാണ്. ക്യാരം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുന്ന അശ്വിന്റെ മാന്ത്രികത ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കപ്പ് നിലനിര്‍ത്താം. 26 എവേ മല്‍സരങ്ങളില്‍ നിന്ന് 80 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയിട്ടുള്ളത്. 25 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss