|    Jul 21 Sat, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍ ജയത്തോടെ റയല്‍

Published : 28th September 2017 | Posted By: fsq

 

ഡോര്‍ട്മുണ്ട്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. ബൗറൂസ്യ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് റയല്‍ നിര കരുത്തുകാട്ടിയത്. ഗാരത് ബെയ്ല്‍ തുടങ്ങിവെച്ച ഗോള്‍ വേട്ടയെ ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കിയപ്പോള്‍ ഡോര്‍ട്മുണ്ടിന് സ്വന്തം മൈതാനത്ത് തോല്‍വി സമ്മതിക്കേണ്ടി വന്നു.പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി 4-1-2-3 ശൈലിയിലാണ് സിദാന്‍ റലിനെ കളത്തിലിറക്കിയത്. റയലിന്റെ തന്ത്രങ്ങളെ അതേ ശൈലിയിലിറങ്ങി പൂട്ടാന്‍ ശ്രമിച്ച ഡോര്‍ട്ട്മുണ്ടിന്റെ കണക്ക്കൂട്ടലുകള്‍ പിഴച്ചു. കളിയുടെ18ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ അക്കൗണ്ട് തുറന്നു. ഇടത് വിങില്‍ നിന്ന് കര്‍വാജല്‍ ഉയര്‍ത്തി നല്‍കിയ പാസിനെ നിലം തൊടും മുമ്പ് ബെയ്ല്‍ വലയിലെത്തിച്ചു. റയല്‍ 1-0ന് മുന്നില്‍. ഗോള്‍വഴക്കത്തോടെ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് ഡോട്ട്മുണ്ട് മുന്നേറിയതോടെ ഒന്നാം പകുതിയില്‍ റയലിന് ഒരു ഗോളിന്റെ ആധിപത്യത്തോടെ പിരിയേണ്ടി വന്നു. വിലക്കിന് ശേഷം ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവിനാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. 50ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിന്റെ അസിസ്റ്റിനെ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചു. വലത് വിങില്‍ നിന്ന് ബെയ്ല്‍ നല്‍കിയ പാസിനെ അനായാസം റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. റയല്‍ 2-0ന് മുന്നില്‍.  സ്വന്തം കളിത്തട്ടില്‍ ഗോള്‍മടക്കാനുള്ള ഡോര്‍ട്മുണ്ടിന്റെ ശ്രമം 54ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. കാസ്‌ട്രോ നല്‍കിയ പാസിനെ ആംബയാങ് വലയിലാക്കുകയായിരുന്നു. മല്‍സരം 2-1 എന്ന നിലയില്‍. എന്നാല്‍ 79ാം മിനിറ്റില്‍ ഡോര്‍ട്മുണ്ടിന് വീണ്ടും ഷോക്ക് നല്‍കി റയല്‍ ലീഡുയര്‍ത്തി. മോഡ്രിക്കിന്റെ പാസിനെ പിടിച്ചെടുത്ത് റൊണാള്‍ഡോ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഡോര്‍ട്മുണ്ട് ഗോള്‍പോസ്റ്റില്‍ പറന്നിറങ്ങി. റയല്‍ 3-0ന് മുന്നില്‍. പിന്നീടുള്ള സമയങ്ങളില്‍ റയലിന്റെ കളിമികവിനെവെല്ലുവിളിക്കാന്‍ ഡോര്‍ട്മുണ്ടിന് സാധിക്കാതെ വന്നതോടെ 3-1ന്റെ തകര്‍പ്പന്‍ ജയം റയലിനൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss