|    Sep 24 Mon, 2018 12:53 pm
Home   >  Sports  >  Football  >  

ചാംപ്യന്‍ ജയത്തോടെ ഇംഗ്ലണ്ട്; ചെക്കിനെ വീഴ്ത്തി ജര്‍മനി

Published : 2nd September 2017 | Posted By: ev sports

ബര്‍ലിന്‍: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലെ യൂറോപ്യന്‍ മേഖലാ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനും ജര്‍മനിക്കും മിന്നും ജയം. ചെക്ക് റിപ്ലബിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി മുട്ടുകുത്തിച്ചപ്പോള്‍ മാള്‍ട്ടയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പട തകര്‍ത്തുവിട്ടത്.
ജര്‍മനിക്കുവേണ്ടി ടിമോ വെര്‍ണര്‍ (4), മാറ്റ്‌സ് ഹമ്മല്‍സുമാണ് (88) എന്നിവരാണ് ലക്ഷ്യം കണ്ടത്. ചെക്ക് റിപ്ലബിക്കിനെ വീഴ്ത്തിയതോടെ യോഗ്യതാ പോരാട്ടത്തിലെ എല്ലാ മല്‍സരവും വിജയിച്ച ജര്‍മനി 21 പോയിന്റും അക്കൗണ്ടിലാക്കി.
അതേ സമയം ഹാരി കെയ്‌ന്റെ ഇരട്ടഗോള്‍ കരുത്തിലാണ് ഇംഗ്ലണ്ടിന്റെ വീര ജയം. 53ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലുമാണ് കെയ്ന്‍ ഗോള്‍ നേടിയത്. റയാന്‍ ബെര്‍ട്രാന്‍ഡ്, ഡാനി വെല്‍ബെക്ക് എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss