|    Oct 21 Sun, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍സ് ലീഗ് : രണ്ടടിച്ച് സിറ്റി നേടി

Published : 28th September 2017 | Posted By: fsq

 

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല ഫോമില്‍ പന്ത് തട്ടുന്ന പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ ചാംപ്യന്‍സ് ലീഗിലും മികവാവര്‍ത്തിച്ചപ്പോള്‍ ഷക്തറിനെതിരെ മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം പിടിച്ചെടുത്തത്. സ്വന്തം കളിത്തട്ടില്‍ 4-3-3 എന്ന പതിവ് ശൈലിയിലാണ് ഗാര്‍ഡിയോള സിറ്റിയെ കളത്തിലിറക്കിയത്. 4-2-3-1 ശൈലിയില്‍ പ്രതിരോധത്തിന് മൂര്‍ച്ചകൂട്ടി ഇറങ്ങിയ ഷക്തറിനെതിരെ ഒന്നും ചെയ്യാനാവാതെ സിറ്റിനിര തളര്‍ന്നപ്പോള്‍ ഒന്നാം പകുതി ഒരു ഗോളുപോലും പിറക്കാതെ വിരസമായി അവസാനിച്ചു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ സിറ്റി അക്കൗണ്ട് തുറന്നു. ഡേവിഡ് സില്‍വ നല്‍കിയ പാസിനെ പിടിച്ചെടുത്ത് പെനല്‍റ്റി ബോക്‌സിന് തൊട്ടടുത്ത് വെച്ച് കെവിന്‍ ഡി ബ്രൂയിന്‍ തൊടുത്ത ഷോട്ട് മഴവില്ല് വിരിഞ്ഞപോലെ ഷക്തര്‍ ഗോള്‍പോസ്റ്റില്‍ പതിക്കുകയായിരുന്നു. 1-0ന് സിറ്റി മുന്നില്‍. 72ാം മിനിറ്റില്‍ വീണ് കിട്ടിയ പെനല്‍റ്റിയെ അഗ്യൂറോ ഷോട്ടെടുത്തെങ്കിലും ഷക്തര്‍ ഗോള്‍കീപ്പര്‍ പ്യാറ്റോവ് മികച്ച ഡൈവിലൂടെ തട്ടിയകറ്റി. ഏക ഗോളില്‍ സിറ്റി വിജയം ഉറപ്പിച്ചിരിക്കവെ 90ാം മിനിറ്റില്‍ സ്റ്റെര്‍ലിങ് സിറ്റിക്കായി വലകുലുക്കി.   ഇടത് വിങില്‍ നിന്ന് ബെര്‍ണാര്‍ഡോ സില്‍വ നല്‍കിയ പാസിനെ ഞൊടിയിടയില്‍ സ്റ്റെര്‍ലിങ് വലയിലെത്തിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ വിജയം സിറ്റിക്കൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss