|    Dec 14 Fri, 2018 4:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍സ് ലീഗില്‍ സെഞ്ച്വറി തികച്ച്

Published : 29th November 2018 | Posted By: kasim kzm

റോണോടൂറിന്‍: വലന്‍സിയക്കെതിരേ ഗോളടിച്ചില്ലെങ്കിലും അവസരം സൃഷ്ടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവേഫ ചാംപ്യന്‍സ് ലീഗില്‍ നൂറു മല്‍സരങ്ങളില്‍ വിജയം നേടുന്ന ആദ്യ കളിക്കാരനായി.
ചെറിയ വിശ്രമത്തിനു ശേഷം തന്റെ ക്ലബ്ബായ യുവന്റസില്‍ തിരിച്ചെത്തിയ റോണോ ഒരു കളിയില്‍ ഗോളടിച്ചും രണ്ടാമത്തെ മല്‍സരത്തില്‍ അസിസ്റ്റ് ചെയ്തും ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. വലന്‍സിയക്കെതിരേ ക്രൊയേഷ്യന്‍ താരം മരിയോ മാന്റ്‌സുകിക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് പാസ് ചെയ്ത് സ്റ്റാറായ ക്രിസ്റ്റിയെ യുവന്റസ് കോച്ച് മാസ്സിമിലാനോ അലെഗ്രി അഭിനന്ദിച്ചു.
റോണോ ഞങ്ങള്‍ക്ക് വലിയ സുരക്ഷിതത്വവും ആത്മവിശ്വാസവുമാണ് നല്‍കുന്നത്- യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗില്‍ അവസാന നാല് സീസണിലും ഫൈനലിസ്റ്റുകളായ യുവന്റസിന്റെ കോച്ച് പറയുന്നു. ക്രിസ്റ്റിയുടെ ചിറകിലേറിയാണ് ടീമിന്റെ വളര്‍ച്ചയെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വേനലിലാണ് റയല്‍ വിട്ട് റോണോ യുവന്റസിന്റെ ഭാഗമായത്. ചാംപ്യന്‍സ് ലീഗില്‍ തന്റെ ആറാം കിരീടമാണ് ക്രിസ്റ്റിയാനോ ലക്ഷ്യമിടുന്നത്. ഇറ്റാലിയന്‍ ടീമായ യുവന്റസ് മൂന്നാം കിരീടമാണ് തേടുന്നത്.
കഴിഞ്ഞ സീസണില്‍ ക്രിസ്ത്യാനോയുടെ റയല്‍ മാഡ്രിഡിനോടു തോറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസ് പുറത്താവുകയായിരുന്നു.
ഡിസംബര്‍ മധ്യത്തോടെ ദുര്‍ബലരായ യങ്‌ബോയ്‌സിനെതിരെയാണ് യുവന്റസിന്റെ ഗ്രൂപ്പിലെ അവസാന മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss