|    May 24 Wed, 2017 3:20 pm
FLASH NEWS

ചാംപ്യന്‍സ് ലീഗില്‍ കളിക്കുമെന്ന് ക്രിസ്റ്റ്യാനോ

Published : 25th May 2016 | Posted By: SMR

മാഡ്രിഡ്: താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ശനിയാഴ്ച അത്‌ലറ്റികോ മാഡ്രിഡിനെതിരേ നടക്കുന്ന ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കലാശപ്പോരാട്ടത്തില്‍ കളിക്കുമെന്നും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറിയിച്ചു.
ഇന്നലെ പരിശീലനം നടത്തുന്നതിനിടെ ക്രിസ്റ്റ്യാനോയ്ക്ക് പരിക്കേറ്റിരുന്നു. ഗോള്‍കീപ്പര്‍ കികോ കസില്ലയുമായി കൂട്ടിയിടിച്ചാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. ഇതോടെ ക്രിസ്റ്റ്യാനോയ്ക്ക് ചാംപ്യന്‍സ് ലീഗ് നഷ്ടമായേക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ ആരോഗ്യവാനാണെന്ന പ്രസ്താവനയുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day