|    May 28 Sun, 2017 4:59 am
FLASH NEWS

ചാംപ്യന്‍സ് ട്രോഫി ഹോക്കി വിജയം: മുഖ്യമന്ത്രി അഭിനന്ദിച്ചു

Published : 19th June 2016 | Posted By: SMR

തിരുവനന്തപുരം: ലോക ഹോക്കിയിലെ സുപ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ ചാംപ്യന്‍സ് ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ ശ്രീജേഷിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ കുത്തകയായിരുന്നു ലോക ഹോക്കി. ആ പ്രതാപകാലം കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കൈവരുന്ന ഈ നേട്ടത്തില്‍ മലയാളിയായ ശ്രീജേഷ് നായകനായി എന്നതും നമുക്ക് പ്രത്യേകം അഭിമാനിക്കാന്‍ വക നല്‍കുന്നു.
ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണമെഡലോടെ പുത്തന്‍നേട്ടം കൊയ്യാമെന്ന പ്രതീക്ഷയ്ക്ക് ഈ വിജയം ശക്തി നല്‍കുന്നു. ഈ രംഗത്ത് പുതിയ തലമുറയിലെ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യന്‍ ഹോക്കി അസോസിയേഷനും സര്‍ക്കാരുകളും പഴയ കാലത്തെപ്പോലെ താല്‍പര്യമെടുക്കേണ്ടതുണ്ട്. അതിനുള്ള പ്രചോദനം കൂടിയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day