|    Oct 20 Fri, 2017 7:17 am
Home   >  Sports  >  Cricket  >  

ചാംപ്യന്‍സ് ട്രോഫി: രോഹിത് ഓപണിങില്‍ ബുദ്ധിമുട്ടുമെന്ന് അസ്ഹറുദ്ദീന്‍

Published : 19th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ ഓഫണിങില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പരിക്കിന് ശേഷം നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന്റെ ഈ സീസണിലെ ഐപിഎല്‍ പ്രകടനം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ല. ഓപണിങില്‍ ശിഖാര്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെയാവും നന്നാവുകയെന്നും അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. രോഹിത് മികച്ച താരമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം വേണം. ഓപണിങില്‍ ഇറക്കാതെ മധ്യനിരയിലേക്ക് രോഹിതിന്റെ പൊസിഷന്‍ മാറ്റിയാല്‍ അത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക