|    Aug 20 Mon, 2018 1:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്ക് 192 റണ്‍സ് വിജയ ലക്ഷ്യം

Published : 11th June 2017 | Posted By: ev sports

ഇന്ത്യക്ക് 192 റണ്‍സ് വിജയ ലക്ഷ്യം
ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 192 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്വിന്റന്‍ ഡി കോക്ക്(53) ടോപ് സ്‌കോററായി. രവിചന്ദ്ര അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഡേവിഡ് മില്ലര്‍(1) എബി ഡിവില്ലിയേഴ്‌സ്(16) എന്നിവര്‍ ചെറിയ ഇടവേളയ്ക്കുള്ളില്‍  റണ്ണൗട്ടായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.

ലണ്ടന്‍: സെമി ഫൈനലില്‍ കടക്കാന്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രവിചന്ദ്ര അശ്വിന്‍ തിരിച്ചെത്തിയപ്പോള്‍ ഉമേഷ് യാദവിനെ പുറത്തിരുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 ഓവറില്‍ വിക്കറ്റ് പോവാതെ 21 റണ്‍സെന്ന നിലയിലാണ്.

4:29:11 PM

ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം
22 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ്. 35 റണ്‍സ് നേടിയ ഹാഷിം അംലയെ രവിചന്ദ്ര അശ്വിന്‍ ധോണിയുടെ കൈകളിലെത്തിച്ചു. ക്വിന്‍ന്‍ ഡി കോക്ക്(47) ഫഫ് ഡുപ്ലെസിസ്(14) എന്നിവരാണ് ക്രീസില്‍.

5:17:12 PM

ഇന്ത്യ പിടിമുറുക്കുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി
ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റന്‍ ഡി കോക്ക്(53), ഹാഷിം അംല(35), എബി ഡിവില്ലിയേഴ്‌സ്(16), ഡേവിഡ് മില്ലര്‍ (1), ഫഫ് ഡുപ്ലെസിസ്(36) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡിവില്ലിയേഴ്‌സും മില്ലറും റണ്ണൗട്ടായപ്പോള്‍ അംലയെ അശ്വിനും ഡികോക്കിനെ ജഡേജയും മടക്കി. ഡുപ്ലെസിസിനെ ഹര്‍ദിക് പാണ്ഡ്യ ക്ലീന്‍ബൗള്‍ഡ് ചെയ്തു. 33.3 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച്് വിക്കറ്റിന് 157 റണ്‍സെന്ന നിലയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss