|    Aug 18 Sat, 2018 8:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

ചാംപ്യന്‍സ് ട്രോഫിയില്‍ സ്വപ്‌ന ഫൈനല്‍; ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

Published : 15th June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ കാത്തിരുന്ന ഫൈനല്‍. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനലില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് പ്രവചനാതീതം.  ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ എത്തിയ ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയും ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. ആദ്യമായി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ കളിക്കുന്ന പാകിസ്താന്‍ കന്നി കിരീടം സ്വപ്‌നം കാണുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്തുന്നതിനൊപ്പം ഇത് അഭിമാന പോരാട്ടം.
ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയുടെ ഏറ്റവും വലിയ സവിശേഷത ഏഷ്യന്‍ രാജ്യങ്ങളുടെ ആധിപത്യമാണ്. ബംഗ്ലാദേശും പാകിസ്താനും ഇന്ത്യയും സെമി കളിച്ചപ്പോള്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലിലെത്താനായ ഏക യൂറോപ്യന്‍ രാജ്യം ഇംഗ്ലണ്ട് മാത്രമാണ്. അതെപോലെ ഏകദിന റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്കും ആസ്‌ത്രേലിയക്കും സെമി പോലും കളിക്കാന്‍ കഴിയാതെ നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നു. എന്തായാലും ആരാധകര്‍ കാത്തിരുന്ന ഫൈനല്‍ മല്‍സരം തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ച് കഴിഞ്ഞു. സര്‍വ സന്നാഹങ്ങളുമായി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇംഗ്ലണ്ടിലെ ഓവല്‍ മൈതാനം യുദ്ധക്കളമാവുമെന്നുറപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് തകര്‍ത്തിരുന്നെങ്കിലും അത് കഴിഞ്ഞ കഥ മാത്രം. ഞായറാഴ്ചയാണ് ഫൈനല്‍ മല്‍സരം.

ഇന്ത്യ ഫൈനലിലേക്കുള്ള വഴി
1, ഇന്ത്യ – പാകിസ്താന്‍ ( ഇന്ത്യ 124 റണ്‍സിന് ജയിച്ചു)
2, ഇന്ത്യ – ശ്രീലങ്ക ( ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു)
3, ഇന്ത്യ – ദക്ഷിണാഫ്രിക്ക ( ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു)
4, ഇന്ത്യ – ബംഗ്ലാദേശ് (

പാകിസ്താന്‍
1, പാകിസ്താന്‍ – ഇന്ത്യ ( പാകിസ്താന്‍ 124 റണ്‍സിന് പരാജയപ്പെട്ടു)
2, പാകിസ്താന്‍ – ദക്ഷിണാഫ്രിക്ക ( പാകിസ്താന്‍ 19 റണ്‍സിന് ജയിച്ചു)
3, പാകിസ്താന്‍ –  ശ്രീലങ്ക ( പാകിസ്താന്‍ മൂന്ന് വിക്കറ്റിന് ജയിച്ചു)
4. പാകിസ്താന്‍ – ഇംഗ്ലണ്ട് ( പാകിസ്താന്‍ എട്ട് വിക്കറ്റിന് ജയിച്ചു)

റണ്‍വേട്ടക്കാര്‍
ശിഖാര്‍ ധവാന്‍ ( ഇന്ത്യ) 317 റണ്‍സ്
(ഒരു സെഞ്ച്വറി രണ്ട് അര്‍ധ സെഞ്ച്വറി, ഉയര്‍ന്ന സ്‌കോര്‍ 125)

വിക്കറ്റ് വേട്ടക്കാരന്‍
ഹസന്‍ അലി( പാകിസ്താന്‍) നാല് മല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss