|    Feb 23 Fri, 2018 4:29 am
FLASH NEWS
Home   >  Sports  >  Cricket  >  

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറില്ല; ബിസിസിഐയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

Published : 8th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മിന്നും ഫോം പുറത്തെടുത്തിട്ടും ഗൗതം ഗംഭീറിനെ ചാംപ്യന്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. പല പ്രമുഖ താരങ്ങള്‍ പോലും ബിസിസിയുടെ നിലപാടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.  പ്രിയപ്പെട്ട സെലക്ടേഴ്‌സ് , എന്നെ ടീമില്‍ ഉള്‍ക്കൊള്ളിക്കേണ്ട ഗൗതം ഗംഭീര്‍ ഭായിക്ക് അവസരം നല്‍കൂ, ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ ട്വറ്ററില്‍ കുറിച്ചത് ഇതിനോടകം തന്നെ വന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

 

ആഭ്യന്തര മല്‍സരങ്ങളിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗംഭീറിനെ പരിഗണിക്കാതെ ശിഖാര്‍ ധവാനെ ടീമില്‍ ഉള്‍ക്കൊള്ളിച്ചതാണ് ഗംഭീര്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്ന് 47.22 ശരാശരിയില്‍ 425 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ധവാന്‍ 11 മല്‍സരങ്ങളില്‍ നിന്ന് 35.27 ശരാശരിയില്‍ 388 റണ്‍സാണ് ഈ സീസണില്‍ നേടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss