|    May 23 Tue, 2017 10:43 am
FLASH NEWS

ചാംപ്യന്‍സ് കപ്പ്: യുവന്റസിന് ജയം

Published : 27th July 2016 | Posted By: SMR

മെല്‍ബണ്‍: പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് മല്‍സരത്തില്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസിന് ജയം.
ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ യുവന്റസ് 2-1ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെ പരാജയപ്പെടുത്തുകയായിരുന്നു. കളി തുടങ്ങി 15ാം മിനിറ്റാവുമ്പോഴേക്കും യുവന്റസ് രണ്ട് തവണ ടോട്ടനമിന്റെ വലകുലുക്കിയിരുന്നു.
ആറാം മിനിറ്റില്‍ പൗലോ ദ്വിബാലയും 15ാം മിനിറ്റില്‍ മെഹദി ബെനാറ്റിയയുമാണ് യുവന്റസിനു വേണ്ടി ലക്ഷ്യംകണ്ടത്. ടോട്ടനമിന്റെ ആശ്വാസ ഗോള്‍ 67ാം മിനിറ്റില്‍ എറിക് ലമേലയുടെ വകയായിരുന്നു.
മല്‍സരത്തില്‍ 17കാരനായ മാര്‍കസ് എഡ്വാര്‍ഡ്‌സ് ടോട്ടനമിനു വേണ്ടി മികച്ച കളി പുറത്തെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day