|    Oct 20 Fri, 2017 2:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചാംപ്യന്‍സ് കപ്പില്‍ ഇന്ന് കിടിലന്‍ പോരാട്ടങ്ങള്‍

Published : 28th July 2016 | Posted By: SMR

കാലഫോര്‍ണിയ/ഷിക്കാഗോ: ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആരാധകരെ ഹരം കൊള്ളിക്കാന്‍ ഇന്നു കിടിലന്‍ പോരാട്ടങ്ങള്‍. ആസ്‌ത്രേലിയ, ചൈന, അമേരിക്ക എന്നിങ്ങനെ മൂന്നു വേദികളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ യൂറോപ്പിലെ കരുത്തര്‍ ഇന്ന് അങ്കത്തിനിറങ്ങുന്നുണ്ട്. ചൈനയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി യും ജര്‍മന്‍ ശക്തികളായ ബൊറൂസ്യ ഡോട്മുണ്ടും ശക്തി പരീക്ഷിക്കും.
അമേരിക്കയില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ പവര്‍ഹൗസുകളായ എസി മിലാനുമായാണ് കൊമ്പുകോര്‍ക്കുക. മറ്റൊരു ശ്രദ്ധേയമായ മല്‍സരത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ വൈരികളായ ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടും.
ടൂര്‍ണമെന്റിന്റെ ചൈന പാദത്തിലെ അവസാന മല്‍സരം കൂടിയാണ് ഇന്നത്തേത്. സിറ്റിയെ തോല്‍പ്പിക്കാനായാല്‍ ഡോട്മുണ്ട് കിരീടം ചൂടും. സിറ്റി, ഡോട്മുണ്ട് എന്നിവരെക്കൂടാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ആദ്യ കളിയില്‍ ഡോട്മുണ്ട് 4-1ന് മാഞ്ചസ്റ്ററിനെ നാണം കെടുത്തിയിരുന്നു. എന്നാല്‍ മഴയെത്തുടര്‍ന്ന് യുനൈറ്റഡ്- സിറ്റി പോരാട്ടം ഉപേക്ഷിച്ചു. അതിനാല്‍ ടൂര്‍ണമെന്റില്‍ സിറ്റിയുടെ ആദ്യത്തെയും അവസാനത്തെ യും മല്‍സരം കൂടിയാണ് ഇന്നത്തേത്.
അതേസമയം, ബയേണ്‍, മിലാന്‍, ചെല്‍സി, ലിവര്‍പൂള്‍ എന്നിവര്‍ക്ക് ഇന്ന് കന്നിയങ്കമാണ്. അമേരിക്കന്‍ പാദത്തില്‍ 10 ടീമുകള്‍ അണിനിരക്കുന്നുണ്ട്. ലെസ്റ്റര്‍ സിറ്റി, പിഎസ്ജി, ഇന്റര്‍മിലാന്‍, കെല്‍റ്റിക്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നിവരാണ് മറ്റു ടീമുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക