|    Oct 23 Tue, 2018 6:15 am
FLASH NEWS

ചവറ മണ്ഡലത്തില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി എംഎല്‍എ

Published : 1st May 2017 | Posted By: fsq

 

ചവറ: ചവറ നിയോജക മണ്ഡലത്തില്‍ ഒരു കോടി രൂപയുടെ വികസന ജോലികള്‍ പൂര്‍ത്തീകരിച്ചതായി എന്‍ വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു. നീണ്ടകര പാലത്തിന്റ  ഇരു വശങ്ങളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു. പന്മന ടൈറ്റാനിയം സി എച്ച് സെന്ററിന് മുന്‍വശം, തേവലക്കര ചേനങ്കര മുക്ക് എന്നിവിടങ്ങളില്‍ രണ്ട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.ശക്തികുളങ്ങര സെന്റ് ലിയോണ്‍സ് എല്‍പിഎസിന് പ്രോജക്ടറുകള്‍ വാങ്ങി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതിനോടൊപ്പം കൊട്ടുകാട് സര്‍ക്കാര്‍ എല്‍പിഎസില്‍ 20 ഫാനുകളും സ്ഥാപിച്ചു.ശങ്കരമംഗംല,അയ്യന്‍കോയിക്കല്‍, വള്ളിക്കീഴ് എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ശങ്കരമംഗലം ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലേഡീസ് ഫ്രണ്ട്‌ലി റൂമുകളുടെ പണി പൂര്‍ത്തിയാക്കി. പന്മന, ചവറ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ കുഴല്‍ക്കിണറുകളുടെ നിര്‍മാണം ആരംഭിച്ചു. ചെറുശേരിഭാഗത്ത് കുഴല്‍ കിണറിന്റെ നിര്‍ംാണം ഉടന്‍ ആരംഭിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിച്ച് നടപ്പിലാക്കിയ പ്രദേശമായി ചവറ മാറി. ആധുനിക സൗകര്യങ്ങളോട് കൂടിയ സെമിനാര്‍ ഹാള്‍ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പന്മന വട്ടക്കായല്‍ ടൂറിസം വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ഉടന്‍ തുടങ്ങും. ആസ്തി വികസന ഫണ്ട് അഞ്ച് കോടി രൂപക്ക് ഭരണാനുമതി ലഭിച്ച ജില്ലയിലെ ആദ്യ മണ്ഡലമാണ് ചവറയെന്ന് എംഎല്‍എ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss