|    Apr 23 Mon, 2018 5:40 am
FLASH NEWS

ചവറയ്ക്ക് ഒരുകോടി പതിനേഴ് ലക്ഷം രൂപ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി

Published : 1st October 2016 | Posted By: Abbasali tf

ചവറ: ചവറ നിയോജക മണ്ഡലത്തിലെ എംഎല്‍എയുടെ 2016-17 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ട്  ഒരുകോടിയും മുന്‍വര്‍ഷത്തെ ബാലന്‍സ് പതിനേഴ് ലക്ഷം രൂപയും ഉള്‍പ്പെടെ ഒരുകോടി പതിനേഴ് ലക്ഷം രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. തേവലക്കര പഞ്ചായത്തില്‍ ചേനങ്കരജങ്ഷന്‍, പന്മനഗ്രാമപ്പഞ്ചായത്തി ല്‍ ചൂണ്ടുപലകമുക്ക് ആശുപത്രിക്ക് മുന്‍വശം എന്നിവിടങ്ങളില്‍ ഹൈമാസ്‌ലൈറ്റ് സ്ഥാപിക്കും. നീണ്ടകര-ശക്തികുളങ്ങര പാലത്തിന്റെ ഇരുവശങ്ങളിലും 30 എല്‍ഇഡി ലൈറ്റുകളും സ്ഥാപിക്കും. കൊട്ടുകാട് ഗവ. എല്‍പിഎസില്‍ 20 ഫാനുകള്‍, ശക്തികുളങ്ങര സെന്റ് ലിയോണ്‍സ് എല്‍പി സ്‌കൂളില്‍ എല്‍സിഡി പ്രൊജക്ടറും സ്‌ക്രീനും, ചവറ മണ്ഡലത്തിലെ മുഴുവന്‍ ഹൈസ്‌ക്കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും  ഒരു സ്‌കൂളിന് അഞ്ച് കംപ്യൂട്ടറുകള്‍ വീതം 60 കംപ്യൂട്ടറുകള്‍, ശങ്കരമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എയര്‍ കണ്ടീഷന്‍ചെയ്ത മോഡല്‍ സെമിനാര്‍ ഹാള്‍, പന്മന ഗ്രാമപ്പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്ക് സമീപത്തുകൂടി അപകടാവസ്ഥയില്‍ കടന്നുപോകുന്ന 11 കെ.വി ഇലക്ട്രിക് ലൈന്‍ മാറ്റി സ്ഥാപിക്കല്‍, ചവറ, പന്മന, തേവലക്കര പഞ്ചായത്ത് , കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ അഞ്ച് ഹൈസ്‌ക്കൂളുകളില്‍ ലേഡീസ് ഫ്രണ്ട്‌ലി റൂം (ഗവ.എച്ച്എസ്എസ് ശങ്കമംഗലം, ജിവിഎച്ച്എസ്എസ് കൊറ്റംകുളങ്ങര, എസ്ബിവിഎസ്എച്ച്എസ്എസ് പന്മനമനയില്‍,  ജിഎച്ച്എസ്എസ് അയ്യന്‍കോയിക്കല്‍ തേവലക്കര, ജിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് വളളിക്കീഴ്) ചവറ ഗ്രാമപ്പഞ്ചായത്തിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് കുഴല്‍കിണറുകളുടെ നിര്‍മാണം, കണ്ടച്ചിനഴികത്ത്- കുന്നുംപുറത്ത് റോഡ് ടാറിങ് എന്നിവയാണ് ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികള്‍. ആസ്തിവികസനഫണ്ട് അഞ്ച് കോടി രൂപയ്ക്കുളള പദ്ധതികളുടെ പ്രൊപ്പോസല്‍ ഈ മാസം അവസാനം സമര്‍പ്പിക്കുമെന്ന് എംഎല്‍എ, എന്‍ വിജയന്‍പിളള അറിയിച്ചു. ചവറ അസംബ്ലി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുളള പ്രധാനപ്പെട്ട എല്ലാ റോഡുകളും മെയിന്റനന്‍സ് നടത്തുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. അടുത്താഴ്ച മുതല്‍ പണികള്‍ ആരംഭിക്കും. ബജറ്റില്‍ തുക വകയിരുത്തിയ കോവില്‍ത്തോട്ടം പാലത്തിന്റെ ടെന്‍ഡര്‍ നടപടികളും ഉടന്‍തന്നെ ആരംഭിക്കും. ശക്തികുളങ്ങരയിലെ തുരുത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുടെ പണി കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്നത് പുനരാരംഭിച്ചുമാസങ്ങള്‍ക്കുളളില്‍  പണി പൂര്‍ത്തീകരിക്കും. ഫാത്തിമ ഐലന്റ്-മുക്കാട് പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ജോലികള്‍ പി.ഡബ്ല്യു.ഡി ആരംഭിച്ചിട്ടുളളതായും എംഎല്‍എ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss