|    Apr 26 Wed, 2017 9:28 am
FLASH NEWS

ചവറയില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം: യുവതിക്ക് പരിക്ക്

Published : 28th November 2016 | Posted By: SMR

തേവലക്കര:  കോവില്‍ത്തോട്ടത്ത് യുവതിയെ തെരുവ് നായ ആക്രമിച്ചു.  കരിത്തുറ സ്വദേശിനി ഷാന്റിയ്ക്കാണ് മറിഞ്ഞ് വീണ് വലത് കൈയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ 6.20  ഓടെയായിരുന്നു സംഭവം. കോവില്‍ത്തോട്ടം ദേവാലയത്തില്‍ എത്തിയതായിരുന്നു യുവതി.  സെമിത്തേരിയിലേയ്ക്ക് പോകുന്നതിനിടയില്‍ ആണ് നായ്ക്കള്‍ ആക്രമിച്ചത്.  യുവതിയുടെ ബഹളം കേട്ട് അത് വഴി വന്നവര്‍ ഓടി എത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം തേവലക്കരയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.  വീട്ടിനകത്ത് കയറിയും നായകള്‍ ആക്രമണം നടത്തിയിരുന്നു. പ്രകോപിതരായ നാട്ടുകാര്‍ രണ്ട് നായകളെ തല്ലിക്കൊല്ലുകയും ചെയ്തു.  തേവലക്കര പടിഞ്ഞാറ്റക്കര,  മുള്ളിക്കാല ഭാഗങ്ങളിലാണ്  നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കാക്കത്തോട്ടത്ത് രേണുക (23), മകന്‍ ആദര്‍ശ് (അഞ്ച്), സമീപ വീട്ടില്‍ താമസിക്കുന്ന ശാന്തകുമാരി (55), നടയില്‍ കിഴക്കതില്‍ സൂര്യ (28), നടയില്‍ കിഴക്കതിതില്‍ ശോഭ (35), രഞ്ജിനി (30), നടുവിലക്കര സ്വദേശി രാജേന്ദ്രന്‍, പടിഞ്ഞാറ്റക്കര സഫ വീട്ടില്‍ ഷീബ (26), മകന്‍  ആദില്‍ മുഹമ്മദ് (5), ആര്യാ ഭവനത്തില്‍ രാജീവ് ബിജിത ദമ്പതികളുടെ മകള്‍ അപര്‍ണ (11) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കോവില്‍ത്തോട്ടം ഭാഗത്ത് നായ്ക്കള്‍ പെരുകി വരുന്നത് ജനത്തിന് ഭീഷണിയായി മാറുകയാണ്. ഇതിന് മുമ്പും ഇവിടെ നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day