|    Feb 22 Wed, 2017 5:08 pm
FLASH NEWS

ചവറയില്‍ തെരുവ് നായ ശല്യം രൂക്ഷം

Published : 2nd November 2016 | Posted By: SMR

ചവറ: ചവറയില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പന്മന മനയില്‍ ഭാഗത്ത് തെരുവ് നായ്ക്കള്‍ മൂന്ന് ആടുകളെയും അഞ്ച് കോഴികളെയും കൊന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയ്ക്കും നായയുടെ കടിയേറ്റു. മനയില്‍ വലിയത്ത് കിഴക്കതില്‍ ബഷീറിന്റെ മതില്‍ ചാടിക്കടന്ന നായ് കുട്ടം തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെയാണ് അക്രമിച്ചത്. മൂന്ന് ആടുകളാണുണ്ടായിരുന്നത്. മൂന്നിനെയും നായക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം മനയില്‍ വാഴയില്‍ കിഴക്കതില്‍ ഉഷാകുമാരിയുടെ വീട്ടിലെ കൂട് തകര്‍ത്ത് അഞ്ച് കോഴികളെയും നായകള്‍ കടിച്ചു കൊന്നിരുന്നു. തിങ്കളാഴ്ച പൈപ്പ് റോഡ് വഴി സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ഥിയെയും നായകള്‍ അക്രമിച്ചു. പരുക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് പരിസര വാസികള്‍ ഓടിയെത്തി കുട്ടിയെ നായ്ക്കളില്‍ നിന്നും രക്ഷപ്പെടുത്തി. പൈപ്പ് റോഡിലും പരിസര ഭാഗങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് കാരണം നായ ശല്യം രൂക്ഷമായിരിക്കുകയാണ്. തൊഴുത്തിലും കൂട്ടിലും കയറി നായകള്‍ അക്രമം നടത്തുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ള വീട്ടുകാര്‍ ആശങ്കയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക