|    Nov 21 Wed, 2018 7:29 pm
FLASH NEWS

ചവറയില്‍ ആറ് കോടിയുടെ പദ്ധതികള്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചു

Published : 7th November 2017 | Posted By: fsq

 

ചവറ: ചവറ നിയോജകമണ്ഡലത്തിന് പ്രത്യേക വികസനഫണ്ട്, ആസ്തിവികസനഫണ്ട് എന്നീ ഇനങ്ങളില്‍ 2017-18 വര്‍ഷത്തേക്ക് അനുവദിച്ച ആറു കോടി രൂപയ്ക്കുളള പദ്ധതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഭരണാനുമതിയ്ക്കായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതായി എന്‍ വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു. മണ്ഡലത്തിലെ എല്ലാ എല്‍പി, യുപി സ്‌കൂളുകളിലും ഒരു മുറി സ്മാര്‍ട്ട് ക്ലാസ്സ് റൂമാക്കും. അതിനായി ലാപ്‌ടോപ്പ്, പ്രൊജക്റ്റര്‍, വൈറ്റ്‌ബോര്‍ഡ്, അധ്യാപകര്‍ക്ക് സോഫ്റ്റ്‌വെയര്‍ പരിശീലനം, റൂമില്‍ വൈദ്യുതീകരണം, പെയിന്റിങ്, അനുബന്ധസൗകര്യങ്ങള്‍ എന്നിവ നല്‍കും.ഗവ. യുപിഎസ് മുക്കുതോട്, ഗവ. എംഎല്‍പിഎസ് മുകുന്ദപുരം, ഗവ.എല്‍പിഎസ് പുതുക്കാട്, ഗവ.എല്‍പിഎസ് നീണ്ടകര, ഗവ.യുപിഎസ് തെക്കുംഭാഗം, ഗവ. എല്‍വിഎല്‍പിഎസ് തെക്കുംഭാഗം, ഗവ. ഗേള്‍സ് എച്ച്എസ് ശങ്കരമംഗലം, ഗവ. യുപിഎസ് ചിറ്റൂര്‍, ഗവ. മുഹമ്മദന്‍സ് എല്‍പിഎസ് കുറ്റിവട്ടം, ഗവ. എല്‍പിഎസ് അരിനല്ലൂര്‍, ഗവ.എല്‍പിഎസ് മൊട്ടയ്ക്കല്‍, ഗവ.എല്‍പിഎസ് അയ്യന്‍കോയിക്കല്‍ എന്നീ ഗവ. സ്‌കൂളുകളിലും സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ കരിത്തുറ, ഖാദിരിയ്യ യുപി സ്‌കൂള്‍ കൊട്ടുകാട്, പിഎസ്പിഎം യുപിഎസ് മടപ്പള്ളി,  സെന്റ് അഗസ്റ്റിന്‍ എല്‍പിഎസ് പുതുക്കാട്, സെന്റ് സെബാസ്റ്റ്യന്‍ എല്‍പിഎസ് നീണ്ടകര, സെന്റ് ആഗ്നസ് എച്ച്എസ് നീണ്ടകര എന്നീ എയ്ഡഡ് സ്‌കൂളുകളിലുമാണ് സ്മാര്‍ട്ട് ക്ലാസ്‌റൂം സൗകര്യമൊരുക്കുന്നത്. മണ്ഡലത്തിലെ ബാക്കി സ്‌കൂളുകള്‍ അടുത്ത വര്‍ഷം ഉള്‍പ്പെടുത്തും. നീണ്ടകര ഗ്രാമപ്പഞ്ചായത്തിലെ ഗവ. എഎസ്എച്ച്എസ്എസിന് എയര്‍കണ്ടീഷന്‍ ചെയ്ത ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം നിര്‍മിച്ച് നല്‍കും. സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകള്‍ക്കായി 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയത്. ജീവിതശൈലീരോഗനിയന്ത്രണം, ആരോഗ്യസംരക്ഷണം എന്നിവയ്ക്കായി മുതിര്‍ന്നവര്‍ക്ക് ഒരു പൊതുസൗകര്യം ഒരുക്കും. ഇതിനായി ശങ്കരമംഗലം സ്‌കൂള്‍ ഗ്രൗണ്ടിന്റെ 920 മീറ്റര്‍  ചുറ്റളവില്‍ നടപ്പാത ഇന്റര്‍ലോക്ക് ഉപയോഗിച്ച് നിര്‍മിക്കും. ചുറ്റും കമ്പിവേലി, ഇരിക്കാനുളള വിശ്രമ ബഞ്ചുകള്‍, തണല്‍മരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കും. 32 ലക്ഷം രൂപ ഇതിനായി വകയിരുത്തി. തേവലക്കര ഉദയഗ്രന്ഥശാല, പുതുക്കാട് പാസ്‌ക് ഗ്രന്ഥശാല എന്നിവയുടെ വിവിധ നിര്‍മാണത്തിന് 10ലക്ഷം രൂപവീതം വകയിരുത്തിയിട്ടുണ്ട്. പന്മന പഞ്ചായത്തിലെ പുത്തന്‍ചന്ത, തേവലക്കര പഞ്ചായത്തിലെ കോയിവിള ബോട്ട്‌ജെട്ടി എന്നിവിടങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ പണിയുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി. ആസ്തി വികസനഫണ്ടില്‍ അഞ്ച് കോടി രൂപയ്ക്കുളള പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്. ഒമ്പത് മിനിമാസ്റ്റ് ലൈറ്റുകള്‍, ചാമ്പക്കടവ്, പറമ്പിമുക്ക്, ശക്തികുളങ്ങര പള്ളിക്ക് സമീപം, തോമസ് ഐലന്റ് കുരിശ്ശടി വള്ളക്കടവ്, ദളവാപുരം, പുത്തന്‍തുറ ബേക്കറി ജങ്ഷന്‍ ഫിഷര്‍മെന്‍ കോളനി, പാവുമ്പാ ക്ഷേത്രത്തിന് സമീപം, കല്ലുംമൂട്ടില്‍കടവ്, കൂഴംകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. 18ലക്ഷം രൂപ ഇതിനായി വകയിരുത്തി. തേവലക്കര മുട്ടം, കടപ്പായി എന്നിവിടങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിന് 40 ലക്ഷം രൂപയും പന്മന ആണുവേലില്‍ ഗവ. യുപി സ്‌കൂളിന് ബസ് വാങ്ങുന്നതിന് 25 ലക്ഷവും പരിമണം ഗവ.എല്‍പിഎസിന് രണ്ടാംനില നിര്‍മിക്കുന്നതിന് 10 ലക്ഷവും ഉള്‍പ്പെടുത്തി. കൊല്ലം കോര്‍പറേഷനിലെ ചെപ്പള്ളിമുക്ക്-പനയറ-കേരനഗര്‍റോഡ്, വയ്ക്കല്‍- ഇടപ്പാടം റോഡ്, കൊയ്പ്പള്ളിമുക്ക്- കണ്ടോലിമുക്ക് റോഡ്,  കോമണ്ടഴികം- കാരിച്ചാല്‍-ചെങ്കുളത്ത് റോഡ് എന്നിവയ്ക്ക് 50 ലക്ഷവും നീണ്ടകര ഗ്രാമപ്പഞ്ചായത്തിലെ കടകപ്പാട്ട് മുതല്‍ വടക്കേഅറ്റം വരെയും പുതുവേലില്‍ ഭാഗം റോഡിനും ഓടനിര്‍മാണത്തിനുമായി 40 ലക്ഷവും ചവറ പഞ്ചായത്തിലെ പൊരുന്നുവിള-കല്ലൂര്‍കോളനി, ബാലവാടിമുക്ക്- പഴഞ്ഞീക്കാവ്-കനാല്‍ റോഡ്, കെ സി തിയറ്റര്‍ കൊച്ചാളികുന്ന് റോഡ്, വട്ടയ്യത്ത്മുക്ക്- വേലിയത്ത്മുക്ക് റോഡ്, കടക്കര വടക്കുവശംമുതല്‍ ശങ്കരനിവാസ് വരെ ഓടയും സ്ലാബും എന്നീ ജോലികള്‍ക്ക് 85 ലക്ഷവും പന്മനയിലെ വടുതല- കല്ലുതറ സൊസൈറ്റിമുക്ക് ഓടയുടെ മുകളില്‍ സ്ലാബിടല്‍, മൂലയില്‍മുക്ക്- കുറ്റാമുക്ക്, മാമൂട് മുതല്‍ വരവിള- പുത്തന്‍വീട്, സരിതജംഗ്ഷന്‍-പൈപ്പ്‌റോഡ്, തൈയ്ക്കാവ്- കണ്ണന്‍കുളങ്ങര- പഞ്ചായത്ത് ജങ്ഷന്‍- ചീരാളത്ത്മുക്ക് റോഡ് , ചാലക്കര- അയണിക്കാട്ട്മുക്ക് റോഡ്, കോവില്‍ത്തോട്ടം- കോണ്‍വെന്റ് ജംഗ്ഷന്‍- വഴുതിക്കരപ്പാടം റോഡ് എന്നിവയ്ക്ക് 85 ലക്ഷവും തേവലക്കര സബ് രജിസ്ട്രാര്‍ ഓഫിസ് – നെല്‍പ്പറമ്പ്, ആലയില്‍ വടക്കോട്ട് പൈപ്പ് റോഡ്, പണ്ടാരത്ത്മുക്ക്- ഇടവനാട്ട്‌ക്ഷേത്രം, ലോകരക്ഷക ജങ്ഷന്‍ മുതല്‍ കിഴക്കോട്ട് സെന്റ് ജോര്‍ജ്ജ് പള്ളിവരെ റോഡ്, ചിറയില്‍ ഓടനിര്‍മാണം, മുള്ളിക്കാല കാരാളത്ത് വയലില്‍ ഓട, കാട്ടില്‍ ജങ്ഷന്‍ മുതല്‍ അമ്മയാര്‍തോട്, കണ്ണങ്കരഭാഗം എന്നിവിടങ്ങളില്‍ റോഡും ഓടയും 90 ലക്ഷം തെക്കുംഭാഗം വളയാപ്പള്ളിമുക്ക്-പിറയാറ്റിറക്കം കോതമംഗലം പുതുവല്‍ റോഡ്, മുക്കടമുക്ക്-ചാവണ്ടി റോഡ് ടാറിങ് 45ലക്ഷവും വകയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss