|    Oct 22 Sun, 2017 3:02 am

ചളിയെടുക്കുന്നതിനെ ഖനനമെന്ന് തെറ്റിധരിപ്പിക്കുന്നു : റവന്യു-പോലിസ് അധികൃതരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന്

Published : 14th July 2017 | Posted By: fsq

 

ഹരിപ്പാട്: കായംകുളം കായലില്‍ നിന്നും ചെളി കോരി ജീവിക്കുന്ന പരമ്പരാഗത തൊഴിലാളികളെ വ്യാജപ്രചാരങ്ങളുടെ മറവില്‍ ബുദ്ധിമുട്ടിക്കുന്ന റവന്യു പോലിസ് അധികൃതരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സിഐടിയു കാര്‍ത്തികപ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കായലിലെ ചെളിയെടുക്കുന്നതിനെ ധാതുമണല്‍ ഖനനമെന്ന് തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച് തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന അധികൃതര്‍ സത്യാവസ്ഥ മനസിലാക്കി പീഡനങ്ങള്‍ അവസാനിപ്പിക്കണം. കായംകുളം കായലിന്റെ തീരത്ത് മഹാദേവികാട് പുളിക്കീഴ് മുതല്‍ കിളിമുക്ക് വരെ 13 കിലോമീറ്റര്‍ പ്രദേശത്ത് നൂറോളം നീരൊഴുക്ക് തോടുകളില്‍ നിന്നും കായലിലേക്ക് ഒഴുകിയെത്തുന്ന എക്കല്‍ മണ്ണാണ് പരമ്പരാഗത രീതിയില്‍ ചെളിവാരല്‍ തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ വാരി വില്‍പ്പന നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്. മണല്‍ കായല്‍ തീരത്ത് ശേഖരിച്ച് ചെറുവള്ളങ്ങളില്‍ മുതുകുളം, പത്തിയൂര്‍ പഞ്ചായത്തുകളിലൂടെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്തുള്ള പുരയിടങ്ങളില്‍ തെങ്ങിനും മറ്റും വളമാക്കാന്‍ കൊണ്ടുപോകുന്നതിനെതിരെ അധികൃതര്‍ തടസം നില്‍ക്കാന്‍ തുടങ്ങിയതോടെ 150 ഓളം തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയിലായതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി കെ സഹദേവന്‍, കെ കരുണാകരന്‍, ബി ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക