|    Oct 19 Fri, 2018 6:37 pm
FLASH NEWS

ചളിയില്‍ മുങ്ങി സി കെ വിനീത്; ആരവങ്ങളുയര്‍ത്തി മഴയുല്‍സവം

Published : 7th September 2017 | Posted By: fsq

 

കൂത്തുപറമ്പ്: വിളവെടുത്ത് കഴിഞ്ഞ നെല്‍പാടത്ത് കെട്ടിക്കിടക്കുന്ന ചളിവെള്ളത്തില്‍ ഫുട്‌ബോള്‍ മല്‍സരം അരങ്ങുതകര്‍ക്കുകയാണ്. പാടത്തിന്റെ കരകളില്‍ തിങ്ങിക്കുടിയിരിക്കുന്ന സ്ത്രീകളും കുട്ടികളും ആവേശപൂര്‍വം ആര്‍ത്തുവിളിക്കുന്നു. ബൈസിക്കിള്‍ കിക്കും, സിസര്‍കട്ടുമായി അരങ്ങ് തകര്‍ക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സുപര്‍ താരവുമായ സി കെ വിനീത്. ഗോള്‍വലയം കാക്കുന്നത് ഇന്റര്‍നാഷനല്‍ വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കിഷോര്‍ കുമാര്‍. പിന്നെ എങ്ങിനെ കാണികള്‍ ഇളകാതിരിക്കും. ഇത് വേങ്ങാട് പഞ്ചായത്തിലെ ഊര്‍പ്പള്ളിയില്‍ നടക്കുന്ന മഴയുല്‍സവത്തിലെ ഒരു കാഴ്ച മാത്രമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നവതരംഗ് ഊര്‍പ്പള്ളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴയുല്‍സവം സീസണ്‍ 2ന്റെ ഉദ്ഘാടന മല്‍സരത്തിലാണ് സി കെ വിനീതും കിഷോര്‍ കുമാറും കളത്തിലിറങ്ങിയത്. കണ്ണൂര്‍ സ്‌പോര്‍ട്ടിങ് ക്ലബും കൂത്തുപറമ്പ് ജെ കെ ക്ലബും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss