|    May 28 Sun, 2017 4:07 pm
FLASH NEWS

ചളിപ്പന്തുകളിക്ക് ആവേശത്തുടക്കം

Published : 17th July 2016 | Posted By: SMR

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഡൂരില്‍ നടത്തുന്ന ചളിപ്പന്തുകളി ‘മഡ്മസ’യ്ക്ക് ആവശോജ്വല തുടക്കം. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി നടത്തുന്ന ടൂര്‍ണമെന്റ് എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി ഉപയോഗിച്ച് ലഹരിയെ തടുക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡിടിപിസിയുടെ നേതൃത്വത്തില്‍ നടത്തിയ മഡ്ഫുട്‌ബോള്‍ അടക്കമുള്ള പരിപാടികള്‍ പ്രശംസനീയമാണ്. മറ്റു പല പദ്ധതികളിലെന്ന പോലെ മലപ്പുറം ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിലും സംസ്ഥാനത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന താരങ്ങള്‍ അടക്കമുള്ളവര്‍ അണിനിരക്കുന്ന 24 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍ വരെയുള്ള മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് നടക്കും. സാധാരണ ഫുട്‌ബോളില്‍ നിന്നു വ്യത്യസ്തമാണ് ചളിപ്പന്തുകളിയുടെ നിയമങ്ങള്‍. 10 മിനിറ്റ് വീതമുള്ള രണ്ട് പകുതിയായാണ് മല്‍സം. ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചാണ് ഗ്രൗണ്ട് ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും. രാവിലെ ഒമ്പതിന് ആദ്യ മല്‍സരം നടക്കുക. എട്ട് മല്‍സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.
മല്‍സരത്തില്‍ ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25,000, 15,000 രൂപയും ട്രോഫിയും നല്‍കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചായായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മല്‍സരം നടത്താനും ഡിടിപിസിക്ക് പദ്ധതിയുണ്ട്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ മുഹ്‌സിന്‍, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ടി ബഷീര്‍, കെ സുബൈര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍ കോയ, ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഗോകുലം ഗ്രൂപ്പ് അസി. ജനറല്‍ മാനേജര്‍ പി വിശ്വകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day