|    Apr 25 Tue, 2017 10:09 am
FLASH NEWS

ചളിക്കുഴിയായി നഗരസഭ ബസ് സ്റ്റാന്റ്്

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: യാത്രക്കാര്‍ക്ക് ദുരിതമായ നഗരസഭ ബസ് സ്റ്റാന്റില്‍ ചെളിക്കുഴികള്‍ നികത്താന്‍ നഗരസഭാധികൃതര്‍ തയ്യാറാവുന്നില്ല. ഈ ചെളിക്കുഴികളിലുടെ നടന്നു വേണം ഇപ്പോള്‍ യാത്രക്കാര്‍ക്ക് ബസ്സില്‍ കയറാന്‍. ഇടവിട്ട് പെയ്യുന്നമഴയില്‍ യാര്‍ഡിലെ മെറ്റിലിളകിയ കുഴിയിലാണ് വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. യാര്‍ഡിലെ ബസ്‌വേ ഒഴികെയുള്ളിടത്തെ കുഴികള്‍ പാറമക്ക് ഇട്ട് നികത്തിയെങ്കിലും ഈ ഭാഗങ്ങളില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അധികൃതര്‍ നടത്തിയിട്ടില്ല. ഈ കുഴികളില്‍ ഇറങ്ങി ബസ്സിന്റെ ലീഫുകള്‍ തകരുന്നത് പതിവായിട്ടുണ്ട്.ഇതുമൂലം ബസ്സുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് ഡ്രൈവര്‍മാര്‍ റയുന്നു. സ്റ്റാന്റിന്റെ യാര്‍ഡിന്റെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ തിരുവനന്തപുരത്തെ എല്‍എസ്ജിഡിയില്‍ നിന്നു വിദഗ്ധ സംഘമെത്തി പരിശോധന നടത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  ഇതുവരെയായിട്ടും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day