|    Jul 17 Tue, 2018 11:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചലോ മംഗളൂരു റാലി പോലിസ് തടഞ്ഞു

Published : 8th September 2017 | Posted By: fsq

 

മംഗളൂരു: ബിജെപി കര്‍ണാടക ഘടകം ഇന്നലെ സംഘടിപ്പിച്ച ചലോ മംഗളൂരു റാലി പോലിസ് തടഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ പോലിസിന് നേരെ തിരിഞ്ഞതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പോലിസുകാര്‍ക്കും ഏതാനും ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെഎഫ്ഡി, പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കുക, മന്ത്രി രമനാഥ റൈ രാജിവയ്ക്കുക, ഡിവൈഎസ്പി ഗണപതി വധക്കേസ് തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി ഇന്നലെ മംഗളൂരുവില്‍ റാലി സംഘടിപ്പിച്ചത്. റാലി നടന്നാല്‍ വ്യാപകമായ സംഘര്‍ഷമുണ്ടാവുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്ന് രാവിലെ തന്നെ നിരവധി പ്രവര്‍ത്തകര്‍ നഗരത്തിലെത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘത്തെ നിയോഗിച്ചിരുന്നു. വിലക്ക് ലംഘിച്ചതിന് കലക്ടറേറ്റിനു മുമ്പില്‍ വച്ച് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി യോഗം നടന്ന നെഹ്‌റു മൈതാനത്ത് സംസ്ഥാന പ്രസിഡന്റ് ബി എസ് യദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ ബൈക്ക് റാലിക്കെത്തിയ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അതിനിടെ  പോലിസുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മംഗളൂരു എംപി നളിന്‍കുമാര്‍ കട്ടില്‍ പോലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss