|    Oct 21 Sun, 2018 6:53 am
FLASH NEWS

ചലോ തിരുവനന്തപുരം ജിഗ്‌നേഷ് മെവാനി ഇന്ന്് ചെങ്ങറയില്‍ ഉദ്ഘാടനം ചെയ്യും

Published : 29th January 2017 | Posted By: fsq

 

പത്തനംതിട്ട: സംസ്ഥാനത്തെ ഭൂരഹിതരും അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവരുമായ ആദിവാസികള്‍, ദലിത്, തോട്ടം തൊഴിലാളികള്‍, മല്‍സ്യ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, ദുര്‍ബല പിന്നാക്കക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ”ചലോ തിരുവനന്തപുരം” പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഇന്ന് ചെങ്ങറ സമരഭൂമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുജറാത്തിലെ ഉന സമര നേതാവ് ജിഗ്‌നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുക്കും. അമ്പതിലേറെ വരുന്ന ചെറുതും വലുതുമായ സംഘടനകളുടെ സഹകരണത്തോടെയാണ് ”ചലോ തിരുവനന്തപുരം” പ്രസ്ഥാനം സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ഭൂസമര ജനകീയ സമര മുഖങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടി ആര്‍ ശശി അധ്യക്ഷതവഹിക്കും. കെ ജയകുമാര്‍, രതീശന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സന്ദീപ്, രവി മൂപ്പന്‍, മാരിയപ്പന്‍ നീലിപ്പാറ, ദീപക് ദയാല്‍, ലിസി സണ്ണി, ഗോമതി, രാധാകൃഷ്ണന്‍, കുഞ്ഞമ്മ മൈക്കിള്‍, റോണി മാത്യു, ജാക്‌സന്‍ പൊള്ളയില്‍, എം വി കുഞ്ഞികണാരന്‍, എസ് ബാബുജി സംബന്ധിക്കും.ഉച്ചയ്ക്ക് രണ്ടിന് ”ചലോ തിരുവനന്തപുരം” നയപ്രഖ്യാപനം ജിഗ്‌നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. സണ്ണി എം കപിക്കാട് അധ്യക്ഷതവഹിക്കും. സെലീന പ്രക്കാനം, കെ കെ സുരേഷ്, ഡോ. ആസാദ്, ശ്രീരാമന്‍ കൊയ്യോന്‍, കെ കെ രമ, രേഖാ രാജ്, ധന്യ രാമന്‍, കെ എം സലിംകുമാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, സതി അങ്കമാലി, പ്രഫ. കുസുമം ജോസഫ്, സി എസ് മുരളി, ഗീതാനന്ദന്‍ സംസാരിക്കും. രണ്ടാം ഭൂരിപരിഷ്‌കരണത്തിന്റെ മുദ്രാവാക്യം ജാതികോളനികളില്‍ നിന്നു ദലിത്, ആദിവാസി, മല്‍സ്യതൊഴിലാളി, തോട്ടതൊഴിലാളി തുടങ്ങിയ ജനങ്ങളെ പുറത്തുകൊണ്ടുവരാനുള്ള മുദ്രാവാക്യം, എയ്ഡഡ് മേഖലകളിലെ നിയമങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, കടലിന്റെ മക്കള്‍ക്ക് കടലിനും തീരത്തുമുള്ള ജന്മാവകാശം ഉറപ്പാക്കാനുള്ള മുദ്രാവാക്യം, കായല്‍-തണ്ണീര്‍ത്തട മേഖലകളിലെ പാര്‍ശവല്‍്കൃതര്‍ക്ക് പങ്കാളിത്തമുള്ള വികസന പദ്ധതി, പശ്ചിമഘട്ട സംരക്ഷണം, സ്ത്രീകള്‍, ദലിത് ക്രൈസ്തവര്‍, മതന്യൂനപക്ഷങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ അവകാശ സംരക്ഷണ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ മേയ് അവസാന വാരം വരെ നീണ്ടുനില്‍ക്കുന്ന പദയാത്രയുടെ സമാപനത്തോടെ ജാതി കോളനികളെ നിര്‍മാര്‍ജനം ചെയ്യാനും കേരള മോഡല്‍ വികസന നയം പൊളിച്ചെഴുതാനുമുള്ള ബദല്‍ പരിപാടി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭൂഅധികാര സംരക്ഷണ സമിത ചെയര്‍മാന്‍ സണ്ണി എം കപിക്കാട്, ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സന്‍ സെലിന പ്രക്കാനം, എം ഗീതാനന്ദന്‍, കണ്‍വീനര്‍ മാഗ്ലിന്‍ പീറ്റര്‍, ടി ആര്‍ ശശി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss