|    Jun 22 Fri, 2018 3:23 am
FLASH NEWS

ചലഞ്ചേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് ഇന്ന് തുടക്കം

Published : 17th January 2017 | Posted By: fsq

 

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ ഇന്നു മുതല്‍ ഒരുമാസക്കാലം അഖിലേന്ത്യാ സെവന്‍സ് ഫുട്ബാളിലെ വമ്പവന്മാര്‍ ഏറ്റുമുട്ടും. ഫുട്ബാള്‍ ടൂര്‍ണമെന്റിലെ വരുമാനം മുഴുവനായും ജീവകാരുണ്യപ്രവര്‍ത്തനത്തിന് വിനിയോഗിച്ച് മാതൃക കണിച്ച എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നാലാമത് അഖിലേന്ത്യാ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം രാത്രി ഏഴര മണിക്ക് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. സിനിമാ-ഫുട്ബാള്‍ രംഗത്തെ പ്രശസ്ത താരങ്ങുളുടെ സാന്നിധ്യത്തില്‍ മുസാഫിര്‍ എഫ്‌സി ചെര്‍പ്പുളശ്ശേരിയും എഫ്‌സി തൃക്കരിപ്പൂരും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് മുപ്പത് ലക്ഷം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബ് നടത്തിയത്. ആറായിരം പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് ഫഌഡ് ലൈറ്റ് ടൂര്‍ണമെന്റിന് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മല്‍സരത്തിന് മുന്നോടിയായി കലാഭവന്‍ ജിന്റോയും മറ്റ് കലാകാരന്മാരുടെയും ഗാനമേള, ഘോഷയാത്ര, കോ ല്‍ക്കളി, ഒപ്പന, ബാന്റ്‌മേളം എന്നിവ ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് വി ഗിരിജ അധ്യക്ഷത വഹിക്കും. മല്‍സര നടത്തിപ്പിനായി 200 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള എന്ന കുഞ്ഞാന്‍, കണ്‍വീനര്‍ പി നാസര്‍, ട്രഷറര്‍ വി കെ മുബാറക്, പി കെ സലീം, പി എ നസീര്‍, നാസര്‍ കാപ്പുങ്ങല്‍, പി ഷാജഹാന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss