|    Jan 19 Thu, 2017 10:36 pm
FLASH NEWS

ചലച്ചിത്ര സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

Published : 11th August 2016 | Posted By: SMR

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ശശി ശങ്കര്‍ (58) അന്തരിച്ചു. കോലഞ്ചേരിക്ക് സമീപം പാങ്കോടിലെ സ്വന്തം വീട്ടില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ശശിശങ്കറിനെ കോലഞ്ചേരിയിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍.
വടവ്‌കോട് കീരിക്കാട്ടില്‍ വീട്ടില്‍ ശങ്കരന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായ ശശി ശങ്കര്‍ സംവിധായകന്‍ പി എ ബക്കറിനൊപ്പമാണ് സിനിമാ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ സംവിധാന സഹായായി 30ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചു.1993ല്‍ നാരായം എന്ന ചിത്രത്തിലൂടെയാണ് ശശി ശങ്കര്‍ സ്വതന്ത്ര  സംവിധായകനായി മാറിയത്. ഈ ചിത്രത്തിന് സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്ന പേരില്‍ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി ഒമ്പത് ചിത്രങ്ങള്‍ ശശി ശങ്കര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2005ല്‍ ജയറാമിനെ നായകവേഷത്തിലെത്തിയ സര്‍ക്കാര്‍ ദാദയാണ് എറ്റവും ഒടുവില്‍ ചെയ്ത മലയാള ചിത്രം. പുന്നാരം, മന്ത്രമോതിരം, ഗുരുശിഷ്യന്‍, മിസ്റ്റര്‍ ബട്‌ലര്‍ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങള്‍,  ഭാര്യ: ബീന. മകന്‍: വിഷ്ണു ശങ്കര്‍, മകള്‍: മീനാക്ഷി ശങ്കര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക