|    Mar 30 Thu, 2017 4:31 am
FLASH NEWS

ചലച്ചിത്ര മേളയ്ക്ക് സമാപനം; ഒറ്റാലിന് സുവര്‍ണ്ണ ചാകോരം

Published : 11th December 2015 | Posted By: swapna en

 

LAST-OTTAL

തിരുവനന്തപുരം; 20മത് രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് സമാപനം. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാലി’ന് സുവര്‍ണ്ണ ചാകോരം. സുവര്‍ണ്ണ ചാകോരം ഉള്‍പ്പെടെ നാലു അവാര്‍ഡുകള്‍ ഒറ്റാല്‍ നേടി. ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, നെറ്റ്പാക്കിന്റെ മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡും ഒറ്റാല്‍ നേടി.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന് ഫിപ്രസിയുടെ മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ഫിലിപ്പെയ്ന്‍ ചിത്രമായ ഷാഡോ ബിഹൈന്റ് ദി മൂണ്‍ സംവിധാനം ചെയ്ത ജൂന്‍ റോബിള്‍സ്ലാനയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ബംഗ്ലാദേശ് സംവിധായകനായ അബുഷാഹിദ് ഇമോന്‍(ജലാല്‍സ് സ്‌റ്റോറി) അര്‍ഹനായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day