|    Apr 29 Sat, 2017 12:56 pm

ചലച്ചിത്ര നിര്‍മാതാവ് ശങ്കരന്‍കുട്ടി അന്തരിച്ചു

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകനുമായിരുന്ന എസ് ശങ്കരന്‍കുട്ടി (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
കെ ജി ജോര്‍ജിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പി എ ബക്കര്‍, കെ പി കുമാരന്‍, പി എന്‍ മേനോന്‍ എന്നീ സംവിധായകരോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മറ്റൊരാള്‍’ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായിരുന്നു ശങ്കരന്‍കുട്ടി. 1998ല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകൃതമായതുമുതല്‍ അക്കാദമിയുടെ സജീവപ്രവര്‍ത്തകരിലൊരാളായിരുന്നു.
ഇന്നലെ രാവിലെ 11ന് നെടുമങ്ങാട് 11ാം കല്ലിലെ സ്വവസതിയിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശത്തിനുവച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, മേനകാ സുരേഷ്, ബീനാപോള്‍, സുരേഷ്‌കുമാര്‍, ഭാഗ്യലക്ഷമി, കെ പി കുമാരന്‍, മധുപാല്‍, പി ശ്രീകുമാര്‍, എസ് ഇ പിള്ള, പെരുമ്പടം ശ്രീധരന്‍ തുടങ്ങി ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ഭാര്യ: കലാമൂര്‍ത്തി. മക്കള്‍: വിഷ്ണു, വൃന്ദ. മരുമക്കള്‍: ദീപക്, മായ. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day