|    Jan 21 Sat, 2017 3:32 am
FLASH NEWS

ചലച്ചിത്ര അവാര്‍ഡ് വിതരണം സ്വരലയയുടെ പരിപാടിയാക്കി മാറ്റിയതായി ആക്ഷേപം

Published : 15th October 2016 | Posted By: Abbasali tf

പാലക്കാട്: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം സി പി എം നേതൃത്വം നല്‍കുന്ന സ്വരലയയുടെ പരിപാടിയാക്കി മാറ്റിയതായി പരാതി. ഇന്ന് വൈകീട്ട് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ജെ സി ഡാനിയല്‍ പുരസ്‌കാര സമര്‍പ്പണവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവുമാണ് സ്വരലയ കൈപ്പിടിയില്‍ ഒതുക്കിയതായി പരാതിയുയരുന്നത്.  സ്വരലയയില്‍ ആജീവനാന്ത മെംബര്‍ഷിപ്പ് എടുത്തവര്‍ക്ക് സര്‍ക്കാര്‍ പരിപാടിയില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പാസുകള്‍ വീട്ടുവീഴ്ചയില്ലാതെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്  റിപ്പോര്‍ട്ട് ചെയ്യാനുള്ള പാസ് മാത്രമാണ് അനുവദിച്ചത്. ഫാമിലി പാസുകള്‍ സംഘാടക സമിതി നേരിട്ട് നല്‍കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചെങ്കിലും ഇതനുസരിച്ച് സംഘാടക സമിതി ഓഫിസിലെത്തിയപ്പോള്‍ പാസ് ഇല്ലെന്ന മറുപടിയാണ് സംഘാടകര്‍ നല്‍കിയത്. ചിലമാധ്യമപ്രവര്‍ത്തകര്‍ക്ക് പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള പാസ് പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.   പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡന്‍ പാസുകളുമെല്ലാം സ്വരലയഭാരവാഹികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്  നല്‍കിയിരിക്കുകയാണ്. സ്വരലയ എല്ലാവര്‍ഷവും നടത്തിവരാറുള്ള പരിപാടികള്‍ക്ക് ആസ്വാദകരെ ലഭിക്കാതായപ്പോള്‍ സര്‍ക്കാര്‍പരിപാടി സംഘടനാ പരിപാടിയാക്കി മാറ്റുകയാണെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക