|    Jul 21 Sat, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചലച്ചിത്ര അക്കാദമിക്ക് വലതുപക്ഷ ചായ്‌വ് : കുഞ്ഞുമുഹമ്മദ്

Published : 23rd September 2017 | Posted By: fsq

 

ചാവക്കാട്: ചലച്ചിത്ര അക്കാദമിക്ക് വലതുപക്ഷ ചായ്‌വെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്. രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്ത സിനിമകളില്‍ ”വിശ്വാസപൂര്‍വം മന്‍സൂര്‍’’ഇടംനേടാത്തത് സംബന്ധിച്ച് തേജസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്. ഭൂരിപക്ഷ പൊതുബോധത്തിനെതിരേ സിനിമയെടുത്തു വന്ന ആളാണ് താനെന്നും അതിനാല്‍ത്തന്നെ നിരവധി തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പി ടി പറഞ്ഞു. സാംസ്‌കാരിക മന്ത്രിയും ചലച്ചിത്ര അക്കാദമി ചെയര്‍മാനും തന്റെ ഈ സിനിമയും തിരഞ്ഞെടുക്കപ്പെട്ട മറ്റു സിനിമകളും കാണണമെന്നും ചലച്ചിത്ര മേഖലയിലെ അപകടകരമായ സൂചനകള്‍ എന്തെല്ലാമാണെന്ന് ഇതുവഴി മനസ്സിലാക്കാന്‍ കഴിയുമെന്നും പി ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss