|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചലച്ചിത്രോല്‍സവം: ശുഹൈബ് എന്ന പോരാളി തിരഞ്ഞെടുക്കപ്പെട്ടു

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: കൊല്‍ക്കത്ത ചലച്ചിത്രോല്‍സവത്തിലേക്ക് “ശുഹൈബ് എന്ന പോരാളി’ ഡോക്യുമെന്ററി വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. പി ടി ചാക്കോ രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററി നിര്‍മിച്ചത് കെപിസിസിയാണ്. നവം. 10 മുതല്‍ 17 വരെയാണ് ചലച്ചിത്രോല്‍സവം. 2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസന്‍ നടത്തിയ ജനമോചന യാത്രയില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ഡോക്യുമെന്ററി കണ്ടിരുന്നു. കെപിസിസിയുടെ പ്രസ് സെക്രട്ടറിയായ പി ടി ചാക്കോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രസ് സെക്രട്ടറിയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss