|    Oct 23 Mon, 2017 12:43 am
Home   >  Todays Paper  >  Page 4  >  

ചലച്ചിത്രരംഗത്തെ ഉന്നതാധികാര സമിതിക്ക് എതിരേ വിനയന്‍

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: സിനിമാരംഗത്തെ പ്രതിസന്ധി പരിഹരിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം രൂപീകരിച്ച ഉന്നതാധികാര സമിതിക്കെതിരേ സംവിധായകന്‍ വിനയന്‍ രംഗത്ത്. നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനേ ഉന്നതാധികാര സമിതി രൂപീകരണം സഹായിക്കൂവെന്ന് വിനയന്‍ പറഞ്ഞു. സിനിമാ സംഘടന ഭാരവാഹികള്‍ ചേര്‍ന്ന് പുതിയൊരു സമിതിക്ക് രൂപം നല്‍കുന്നതില്‍ കാര്യമില്ല.  നിലവിലെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ പുതിയ കുപ്പിയില്‍ പഴയവീഞ്ഞുപോലെ മാത്രമേ കാണാനാവൂ. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരാണ് ഇടപെടേണ്ടത്. സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി  ഉള്‍പ്പെട്ടതാവണം സമിതി. എങ്കില്‍ മാത്രമേ സിനിമാമേഖലയ്ക്കു പ്രയോജനകരമാവൂ. നിലവിലെ നീക്കം ചലച്ചിത്രപ്രവര്‍ത്തകരെ മോശമാക്കാനേ ഉപകരിക്കൂവെന്ന് വിനയന്‍ കുറ്റപ്പെടുത്തി. ഡ്യൂപ്പിനെവച്ച് സിനിമ ചിത്രീകരിക്കുന്നതില്‍ തെറ്റില്ല. നിലവില്‍ ഈ വിഷയത്തില്‍ യുവനടി പരാതിയുമായി രംഗത്തെത്തിയിട്ടും സിനിമാ സംഘടനാ ഭാരവാഹികള്‍ക്കൊന്നും ഇത് പോലിസിനെ ബോധ്യപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടില്ല. സംഘടന തലപ്പത്തുള്ളവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവരോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ലെന്നും വിനയന്‍ പറഞ്ഞു. ഓണനാളില്‍ ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള താരസംഘടനകളുടെ നീക്കം മണ്ടത്തരമാണ്. ചാനലുകളെ ഉപരോധിക്കാനുള്ള നീക്കം ഈ രംഗത്തെ മറ്റുള്ളവര്‍ തള്ളിക്കളയും.  നിരോധനവുമായി വരുന്നവരെ ജനം പുച്ഛിച്ചുതള്ളുമെന്നും വിനയന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക