|    Oct 17 Tue, 2017 3:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചലച്ചിത്രമേള: സുവര്‍ണ ചകോരം ഒറ്റാലിന്

Published : 12th December 2015 | Posted By: G.A.G

തിരുവനന്തപുരം: സംസ്‌കാര വൈവിധ്യത്തിന്റെയും ദൃശ്യവിസ്മയത്തിന്റെയും കാഴ്ച സമ്മാനിച്ച 20ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഉള്‍പ്പെടെയുള്ള നാലു പുരസ്‌കാരങ്ങള്‍ മലയാള ചിത്രമായ ഒറ്റാല്‍ കരസ്ഥമാക്കി. ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന് സുവര്‍ണ ചകോരം ലഭിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, നെറ്റ്പാക് പുരസ്‌കാരം എന്നിവയാണ് ആര്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ നേടിയത്. 15 ലക്ഷംരൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയ സുവര്‍ണ ചകോരം  രാജ്യാന്തര ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസന്‍ എഡ്വേര്‍ഡോ ആണ് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക