|    Apr 25 Tue, 2017 11:53 pm
FLASH NEWS

ചലച്ചിത്രമേളയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 21ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍  ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍ജിബിടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തല്‍ അവര്‍ക്ക്  നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റേ യുങ് സംവിധാനം ചെയ്ത ‘ഫ്രണ്ട് കവര്‍’ (യുഎസ്എ), സുധാന്‍ഷു സരിയയുടെ ‘എല്‍ഒഇവി’, (ഇന്ത്യ), എഡ്വാര്‍ഡോ ഡബ്ല്യു റോയ് ജൂനിയറിന്റെ ‘ക്വിക്ക് ചേയ്ഞ്ച്’ (ഫിലിപ്പൈന്‌സ്ു), പെപ്പസന്‍ മാര്‍ട്ടിന്റെ ‘രാരാ’ (ചിലി, അര്‍ജന്റീന), ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ് ്‌സ്മാര്‍ക്കിന്റെ ‘സംതിങ് മസ്റ്റ് ബ്രേക്ക്’ (സ്വീഡന്‍), അലന്തേ കവൈതേയുടെ ‘ദി സമ്മര്‍ ഓഫ് സാങ്‌ഐന്‍’ (ലിതുവാനിയ, ഫ്രാന്‍സ് നെതര്‍ലാന്റ്) എന്നിവയാണ് ചിത്രങ്ങള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day