|    Nov 16 Fri, 2018 1:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചലച്ചിത്രമേളയില്‍ ഘോടെ കൊ ജിലേബിയും വിന്റോ ഓഫ് സൈലന്‍സും

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക് അനാമിക ഹക്‌സര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഘോടെ കൊ ജിലേബി ഖിലാനെ ലെ ജാ ഹൂന്‍, പ്രവീണ്‍ മോര്‍ചാലെ സംവിധാനം ചെയ്ത ഉര്‍ദു ചിത്രമായ വിന്റോ ഓഫ് സൈലന്‍സും തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്.
കൊണാരക് മുഖര്‍ജി സംവിധാനംചെയ്ത എബ്രഹാം, ദേവാഷിഷ് മഖിജ സംവിധാനം ചെയ്ത ഭോണ്‍സ്ലെ, അമിതാഭ ചാറ്റര്‍ജി സംവിധാനം ചെയ്ത മനോഹര്‍ ആന്റ ഐ, നന്ദിതാ ദാസ് സംവിധാനം ചെയ്ത മന്തോ, ഡോ. ബിജു സംവിധാനം ചെയ്ത പെയിന്റിങ് ലൈഫ്, വസന്ത് എസ് സായി സംവിധാനം ചെയ്ത ശിവരഞ്ജിനിയും ഇന്നും ചില പെങ്കളും, ബുദ്ധദേബ് ദാസ് ഗുപ്ത സംവിധാനം ചെയ്ത ഫ്‌ളൈറ്റ്. വി കെ ജോസഫ് ചെയര്‍മാനും സി എസ് വെങ്കിടേശ്വരന്‍, മധു ജനാര്‍ദനന്‍, സുധീര്‍ പരമേശ്വരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. സമിതിയുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുത്ത ആറ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോക്കസ് വിഭാഗവും ഇത്തവണ ഉണ്ടായിരിക്കും.
പ്രിയ രാമസുബ്ബന്‍ സംവിധാനം ചെയ്ത ചുസ്‌കിത്, ബോബി ശര്‍മ ബറുവാ സംവിധാനം ചെയ്ത ദി അപ്പാരിഷന്‍, അരുപ് മന്ന സംവിധാനം ചെയ്ത ദി ക്വസ്റ്റ്, റിതുസരിന്‍, ടെന്‍സിങ് സോനം സംവിധാനം ചെയ്ത ദി സ്വീറ്റ് റിക്യം, റിമാ ദാസ് സംവിധാനം ചെയ്ത ബുള്‍ ബുള്‍ ക്യാന്‍ സിങ്, പാമ്പള്ളി സംവിധാനം ചെയ്ത സിന്‍ജാര്‍ എന്നിവയാണുണ്ടാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss