|    Oct 16 Tue, 2018 5:46 am
FLASH NEWS

ചലച്ചിത്രമേളകളില്‍ സര്‍ഗാത്മകത പുനസ്ഥാപിക്കണം: ഓപണ്‍ഫോറം

Published : 30th January 2017 | Posted By: fsq

 

തിരൂര്‍: ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലും ചലച്ചിത്രമേളകളിലും നിലനിന്നിരുന്ന കൂട്ടായ്മയും സര്‍ഗാത്മകതയും പുനസ്ഥാപിക്കണമെന്ന് ദര്‍ശിനി ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ദൃശ്യസംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. മേളകളിലെ കൂട്ടായ്മകള്‍ കൃത്യമായ രാഷ്ട്രീയ ബോധത്തിലേക്ക് പ്രേക്ഷകരെ നയിച്ചിരുന്നു. ഡിജിറ്റല്‍ യുഗത്തിലെത്തുമ്പോള്‍ ഒറ്റപ്പെട്ട പ്രേക്ഷകനെയാണ് കാണാന്‍ കഴിയുന്നതെന്നും തിയേറ്ററുകള്‍ അച്ചടക്കടത്തിന്റെ പാഠശാലകളായി മാറിയെന്നും ‘ഡിജിറ്റല്‍ യുഗത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചലച്ചിത്രമേളകളും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദത്തില്‍ ഡോ. ഉമര്‍ തറമേല്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ മനുഷ്യനെ കീഴ്‌പ്പെടുത്താതിരിക്കാന്‍ ജാഗരൂകരായിരിക്കണമെന്ന് മണമ്പൂര്‍ രാജന്‍ ബാബു അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റികള്‍ക്കും മേളകള്‍ക്കും മികച്ച ഭാവി ഉണ്ടാവുമെന്ന് യുവനിരൂപകന്‍ ഹരിനാരായണന്‍ പ്രത്യാശിച്ചു. ഡോ. അന്‍വര്‍ അബ്ദുല്ല മോഡറേറ്ററായിരുന്നു.  സിനിമ കാണുന്നതാണ് യഥാര്‍ഥ ചലച്ചിത്ര പ്രവര്‍ത്തനമെന്ന് യുവ സംവിധായകന്‍ ഷാനവാസ്. കെ ബാവക്കുട്ടി അഭിപ്രായപ്പെട്ടു. മുഖാമുഖം പരിപാടിയില്‍ തന്റെ ആദ്യ ചിത്രമായ ‘കിസ്മത്തി’നെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘കഥകളി’യുടെ സംവിധായകന്‍ സൈജോ കണ്ണനായ്ക്കല്‍, ’11ാം സ്ഥലം’ ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ചിറ്റാടെ മുഖാമുഖത്തില്‍ പങ്കെടുത്തു. ഡോ. എന്‍ വി മുഹമ്മദ് റാഫി മോഡറേറ്ററായിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര ഉപഹാരം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss