|    Jan 21 Sat, 2017 2:16 pm
FLASH NEWS

ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകള്‍: മുഖ്യമന്ത്രി

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകളാണെന്ന് മുഖ്യന്ത്രി. സര്‍ക്കാരുമായുണ്ടാക്കിയ സ്വാശ്രയകരാറില്‍നിന്ന് പിന്‍മാറാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നു. നിയമസഭാസമ്മേളനം തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായിരുന്നു. പിന്നീട് സ്പീക്കറുടെ സാന്നിധ്യത്തിലും ചര്‍ച്ചകള്‍ നടന്നു. അന്നുതന്നെ പ്രതിപക്ഷം സമരം പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍, സഭ അലങ്കോലപ്പെടുത്തുന്ന നടപടിയാണ് പ്രതിപക്ഷം സ്വീകരിച്ചത്.
കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളും അംഗീകരിച്ചതാണ്. ഈവര്‍ഷം പ്രവേശനം നേടിയവര്‍ക്ക് ഫീസിളവ് നല്‍കുന്നതിന് എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ആ ബാധ്യത പരിഹരിക്കാമെന്നും ഉറപ്പുനല്‍കി. ഇത്രയും കാര്യങ്ങളില്‍ സമവായമുണ്ടായതോടെ സമരം പിന്‍വലിക്കാമെന്നാണ് പ്രതിപക്ഷനേതാക്കള്‍ അറിയിച്ചിരുന്നത്. സമരം തുടരുന്നതാണ് പിന്നീട് കണ്ടത്. പിന്നീടാണ് മാനേജ്‌മെന്റുകള്‍ സ്വയം ഫീസ് കുറയ്ക്കാന്‍ സന്നദ്ധമായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാക്കള്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് കഴിഞ്ഞദിവസം വീണ്ടും ചര്‍ച്ച നടത്തിയത്.
നേരത്തേ ഉണ്ടാക്കിയ കരാറില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ലെന്നായിരുന്നു അവരുടെ നിലപാട്. മറ്റു നിര്‍ദേശങ്ങള്‍ വല്ലതുമുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. സര്‍ക്കാരിന് വേണ്ടി പറഞ്ഞ വാക്കില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇതിന്റെ പേരില്‍ കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. ആരോഗ്യമന്ത്രിയെയും ആരോഗ്യസെക്രട്ടറിയെയും തെറിപറഞ്ഞു എന്നൊക്കെയാണ് പ്രചാരണം. ഇതൊക്കെ നടക്കാത്ത കാര്യങ്ങളാണ്. ഇത് മനസ്സിലാക്കി പ്രതിപക്ഷം സമരം അവസാനിപ്പിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക