|    May 23 Tue, 2017 3:08 am
FLASH NEWS

ചര്‍ച്ച തീവ്രവാദത്തെക്കുറിച്ച് മാത്രം; പാക് ക്ഷണം ഇന്ത്യ വീണ്ടും തള്ളി

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള പാകിസ്താന്റെ ക്ഷണം ഒരിക്കല്‍ കൂടി നിരസിച്ച് ഇന്ത്യ. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ആദ്യം പരിഹരിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാകിസ്താന് കത്തയച്ചു.
കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചുകൊണ്ട് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി നേരത്തേ കത്തയച്ചിരുന്നു. ഇതിന്റെ മറുപടിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അംഗീകാരത്തിനുശേഷം ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബ്‌വാലെ മുഖേന കത്ത് പാക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറി.
കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കാട്ടി പാകിസ്താന്‍ രണ്ടുതവണ കത്ത് നല്‍കിയിരുന്നു. ആഗസ്ത് 15നാണ് ആദ്യം കത്തയച്ചത്. യുഎന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാകിസ്താനില്‍ എത്തണമെന്നായിരുന്നു ആവശ്യം. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും താഴ്‌വരയില്‍ വൈദ്യസഹായം എത്തിക്കാന്‍ പാക് സംഘത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യ തള്ളിയതിനു പിന്നാലെ 19നാണ് പാകിസ്താന്‍ രണ്ടാമതും കത്തയച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day