|    Dec 13 Thu, 2018 3:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചര്‍ച്ച കണ്ണില്‍ പൊടിയിടാന്‍: എസ്ഡിടിയു

Published : 3rd August 2018 | Posted By: kasim kzm

കോഴിക്കോട്: ഓട്ടോ, ടാക്‌സി യാത്രാനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച കണ്ണില്‍ പൊടിയിടാനെന്ന് എസ്ഡിടിയു. അശാസ്ത്രീയമായ തൊഴില്‍നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് മാസക്കാലമായി സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ജൂലൈ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധസമരം പ്രഖ്യാപിച്ച വേളയിലാണു പരമ്പരാഗത ട്രേഡ് യൂനിയനുകളുടെ സംയുക്തവേദി ജൂലൈ മൂന്നിന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളികളുടെ ഐക്യം അനിവാര്യമാണെന്നു ബോധ്യമുള്ളതിനാല്‍ എസ്ഡിടിയു ഉപരോധസമരം പിന്‍വലിച്ച് പണിമുടക്ക് സമരത്തിന് പിന്തുണ നല്‍കി. എന്നാല്‍ തലേദിവസം വൈകീട്ട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ജൂലൈ 20നകം ചാര്‍ജ് വര്‍ധന നിലവില്‍വരുമെന്ന് ഉറപ്പു ലഭിച്ചതിനാല്‍ സമരം പിന്‍വലിക്കുന്നതായി സംയുക്ത വേദി അറിയിച്ചു.സര്‍ക്കാര്‍ നല്‍കിയെന്ന് പറയുന്ന ഉറപ്പ് കാലാവധി കഴിഞ്ഞിട്ടും ഒരു പ്രതികരണവും നടത്താത്ത സംയുക്ത യൂനിയന്റെ നിലപാട് കാപട്യമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. എസ്ഡിടിയു സ്വന്തം നിലയില്‍ സമരങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എ വാസു, പി അബ്ദുല്‍ ഹമിദ്, നൗഷാദ് മംഗലശ്ശേരി, നിസാമുദ്ധീന്‍ തച്ചോണം, ഇസ്മയില്‍ കമ്മന, മൊയ്തീന്‍ കുഞ്ഞ് എറണാകുളം, സലിം കാരാടി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss