|    May 25 Thu, 2017 10:41 am
FLASH NEWS

ചര്‍ച്ചില്‍ ആക്രമണം: പുരോഹിതന്‍ കൊല്ലപ്പെട്ടു

Published : 27th July 2016 | Posted By: SMR

പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ ചര്‍ച്ചിലുണ്ടായ കത്തികൊണ്ടുള്ള ആക്രമണത്തില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു. നോര്‍മാന്‍ഡി മേഖലയിലുള്ള സെയ്ന്റ് എതിയെന്‍ പള്ളി വികാരി റെവറന്റ് ജാക്വസ് ഹെമെല്‍ (84) ആണ് കൊല്ലപ്പെട്ടത്. കത്തിയുമായി പള്ളിയിലെത്തിയ രണ്ടുപേര്‍ പുരോഹിതനടക്കമുള്ളവരെ ബന്ധികളാക്കി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. പോലിസിന്റെ വെടിവയ്പില്‍ അക്രമികള്‍ കൊല്ലപ്പെട്ടു. ഇവരുടെ ലക്ഷ്യം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു.
പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഹൊളാന്‍ദ് സംഭവസ്ഥലത്തെത്തി പള്ളി അധികൃതരും പോലിസുമായി കൂടിക്കാഴ്ച നടത്തി. കൊലപാതകത്തെ അപലപിക്കുന്നതായി വത്തിക്കാന്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day