|    Apr 24 Tue, 2018 10:14 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ചര്‍ച്ചില്‍ അത്ര മഹാനാണോ?

Published : 19th March 2018 | Posted By: kasim kzm

ചരിത്രത്തില്‍ ഹിറ്റ്‌ലറും സ്റ്റാലിനും ഭീകരരാണെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ സംശയമുണ്ടാവാന്‍ സാധ്യതയില്ല. ഇരുവരും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു വഴിവച്ചു. ചര്‍ച്ചിലിന്റെ കഥ പറയുന്ന ഒരു ഹോളിവുഡ് ചലച്ചിത്രത്തില്‍ ചര്‍ച്ചിലായി അഭിനയിച്ച നടന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍, എന്തുകൊണ്ട് ചര്‍ച്ചില്‍ ഭീകരന്മാരുടെ പട്ടികയില്‍ കയറിയില്ല എന്ന ചോദ്യമുയര്‍ത്താവുന്നതാണ്. ചരിത്രം എന്നോട് കരുണ കാണിക്കും; കാരണം, അതെഴുതുന്നത് ഞാന്‍ തന്നെയാണ് എന്ന് ചര്‍ച്ചില്‍ തമാശ പറഞ്ഞിരുന്നു. ഒരു ചരിത്രഗ്രന്ഥം രചിച്ചതിന് ചര്‍ച്ചിലിനു നൊബേല്‍ സമ്മാനം നല്‍കുകയും ചെയ്തു.
യഥാര്‍ഥത്തില്‍ മഹാന്മാര്‍ ഉണ്ടാക്കപ്പെടുകയാണ് എന്നു പറയാം. കൂട്ടക്കൊലകളുടെ കാര്യത്തില്‍ ചര്‍ച്ചില്‍ ഹിറ്റ്‌ലര്‍ക്കും മറ്റു ഭീകരര്‍ക്കുമൊപ്പമായിരുന്നു. രണ്ടാം ലോകയുദ്ധം നയിക്കുമ്പോള്‍ ഗംഭീര പ്രസംഗങ്ങള്‍ നടത്തിയതിനാലാണ് ചര്‍ച്ചില്‍ മഹാനായത് എന്നു കേട്ടിട്ടുണ്ട്. യുദ്ധം നയിക്കുമ്പോള്‍ ജര്‍മന്‍ നഗരങ്ങള്‍ ബോംബിട്ടു നശിപ്പിക്കാന്‍ ഉത്തരവിട്ടത് ചര്‍ച്ചിലായിരുന്നു. ഐറിഷ് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തുന്നതിന് പ്രക്ഷോഭകര്‍ക്കു മേല്‍ ബോംബിടാന്‍ ചര്‍ച്ചില്‍ കല്‍പ്പിച്ചു. 1921ല്‍ ഇറാഖില്‍ ചില ഗ്രാമങ്ങള്‍ ഒന്നായി  വിഷവാതക പ്രയോഗത്തിലൂടെ ചര്‍ച്ചില്‍ നശിപ്പിച്ചു. അഫ്ഗാനിസ്താനിലും കെനിയയിലും അതേ നയം തുടര്‍ന്നു. 1943ല്‍ നാലു ദശലക്ഷം ബംഗാളികള്‍ ക്ഷാമം മൂലം മരിച്ചതിനു കാരണവും ചര്‍ച്ചിലിന്റെ നയം തന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss