|    Jan 21 Sat, 2017 3:36 am
FLASH NEWS

ചര്‍ച്ചയ്‌ക്കെത്തിയവരോട് മുഖം തിരിച്ചു ഹുര്‍രിയത്ത്

Published : 6th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരില്‍ പ്രശ്‌നപരിഹാരം തേടി ചര്‍ച്ചയ്‌ക്കെത്തിയ സര്‍വകക്ഷി സംഘത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ ഹുര്‍രിയത്ത് നേതൃത്വം വിസമ്മതിച്ചു.
മേഖലയിലെ മുഴുവന്‍ കക്ഷികളെയും ഒരുമിച്ചിരുത്തി സമാധാന ഫോര്‍മുല കണ്ടെത്താനുള്ള പ്രതിനിധിസംഘത്തിന്റെ ശ്രമം ഇതോടെ പരാജയപ്പെട്ടു. ഹുര്‍രിയത്ത് നേതാക്കളെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ക്ഷണിച്ചിരുന്നുവെങ്കിലും ഇത് കശ്മീരി ജനതയുടെ ദുരിതം കൂട്ടാനേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടി ഹുര്‍രിയത്ത് ക്ഷണം നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് സംഘാംഗങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഹുര്‍രിയത്ത് നേതാക്കളെ കാണാന്‍ തീരുമാനിച്ചു. ഇടതു നേതാക്കളായ ഡി രാജ, സീതാറാം യച്ചൂരി, ആര്‍ജെഡിയിലെ ജയപ്രകാശ് നാരായണ്‍ യാദവ്, ജെഡിയുവിലെ ശരദ് യാദവ് എന്നിവരടങ്ങുന്ന സംഘം ഹൈദര്‍പോറയിലെ വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സയ്യിദ് അലി ഷാ ഗീലാനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു.
യാസീന്‍ മാലിക്കിനെ കാണാനുള്ള ശ്രമവും അദ്ദേഹം വിസമ്മതിച്ചതോടെ പരാജയപ്പെട്ടിരുന്നു. തടങ്കലില്‍ കഴിയുന്ന മിര്‍വായിസ് ഉമര്‍ ഫാറൂഖുമായി കൂടിക്കാഴ്ച നടത്താനുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ശ്രമവും നിസ്സഹകരണംമൂലം വിജയിച്ചില്ല. മഹബൂബ മുഫ്തിയുടെ ക്ഷണം തള്ളുന്നതായി അറിയിച്ച് ഹൂര്‍രിയത്ത് നേതാക്കള്‍ സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
കശ്മീര്‍ ജനതയുടെ അടിസ്ഥാന പ്രശ്‌നമായ സ്വയംനിര്‍ണയാവകാശത്തില്‍ സുതാര്യമായ ചര്‍ച്ചയ്ക്ക് ഇത്തരമൊരു സംവിധാനം ഉപകാരപ്രദമാവില്ലെന്നു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അധിനിവേശത്തെ എതിര്‍ത്തതിന് ഇന്ത്യ സൈനിക സംവിധാനം ഉപയോഗിച്ച് കശ്മീര്‍ ജനതയെ കൊന്നൊടുക്കുകയും അംഗഭംഗം വരുത്തുകയും ചെയ്യുകയാണെന്നു പ്രസ്താവന ആരോപിക്കുന്നു. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട 15കാരന്‍ സൈനിക ക്യാംപിലേക്ക് പാല്‍ വാങ്ങാന്‍ പോയതാണോ എന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിലകുറഞ്ഞതാണെന്നും ഹൂര്‍രിയത്ത് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അതേസമയം, മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചിലരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക