|    Jan 19 Fri, 2018 11:12 pm
FLASH NEWS

ചര്‍ച്ചയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ നീക്കം; അഞ്ച് പേര്‍ അറസ്റ്റില്‍

Published : 5th August 2017 | Posted By: fsq

 

പേരാമ്പ്ര: സംസ്ഥാന പാതയില്‍ ബുധനാഴ്ച വൈകിട്ട് ആറിന് കാറും ഓട്ടോറിക്ഷയും ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കാര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഘട്ടത്തിലെത്തി. കാര്‍ െ്രെഡവര്‍ കോക്കല്ലൂര്‍ സ്വദേശി മാതക്കല്‍ ഷംസീര്‍ (27) നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ബിജെപി പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി കൊളോറത്ത് ഷാജു ഉള്‍പ്പെടെയുളള ആറംഗ സംഘമാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ബിഎംഎസ് പ്രവര്‍ത്തകനായ ശ്യാമിന്റെ ഓട്ടോയിലാണ് കാര്‍ ചെറിയ തോതില്‍ ഉരസിയത്. ഓട്ടോ പിന്നീട് ഗ്ലാസ് പൊളിച്ച് തകര്‍ത്തതായും ശ്യാമിനെ കാര്‍ െ്രെഡവര്‍മര്‍ദ്ദിച്ചതായും പരിക്കേറ്റതായി കാണിക്കാന്‍ കൈക്ക് കെട്ടിയും പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കാര്‍ െ്രെഡവറെ പേരാമ്പ്ര ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി മധ്യസ്ഥശ്രമത്തിന് മുതിരുകയും ഭീഷണിപ്പെടുത്തി 70,000 രൂപ നല്‍കുന്നതിന് എഗ്രിമെന്റും ഉറപ്പിച്ചു. ഗസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ബലമായിട്ടാണ്കരാര്‍ ഉറപ്പിച്ചത്. കാര്‍ െ്രെഡവര്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഷാലു, പ്രദീപന്‍, ശ്യാം, പ്രസൂണ്‍ എന്നിവരാണ് ഷാജുവിനെ കൂടാതെഅറസ്റ്റിലായത്. നാലോളം കണ്ടാലറിയാവുന്നവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. കല്ലോട് ബിജെപിയുടെ ഗുണ്ടാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സംഘത്തില്‍പെട്ടവരാണ് പ്രതികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day