|    Dec 13 Wed, 2017 7:05 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചര്‍ച്ചനടത്താന്‍ നിയോഗിച്ചിട്ടില്ല: കുമ്മനം

Published : 8th August 2016 | Posted By: SMR

കൊച്ചി: മാണിയുമായി ചര്‍ച്ചനടത്താന്‍ ബിഡിജെഎസിനെയോ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളെയോ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തുഷാര്‍ വെള്ളാപ്പള്ളി മാണിയെ സ്വാഗതംചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണ്. ആരെയും അങ്ങോട്ടുചെന്ന് ക്ഷണിക്കുന്ന ശീലം എന്‍ഡിഎക്ക് ഇല്ല. എന്‍ഡിഎയിലേക്ക് വരുന്നതിനെപ്പറ്റി മാണി വ്യക്തമാക്കിയാല്‍ അപ്പോള്‍ അഭിപ്രായം പറയും. എല്‍ഡിഎഫിലും സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും കുമ്മനം  കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക