|    Aug 21 Tue, 2018 9:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ പ്രതിനിധികള്‍ യുഎസില്‍

Published : 10th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: സപ്തംബര്‍ ആദ്യവാരം നടക്കാനിരിക്കുന്ന ടു പ്ലസ് ടു ചര്‍ച്ചയ്ക്കു മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്‌ലെയും സംഘവും യുഎസില്‍ എത്തി.
സപ്തംബര്‍ ആറിനു ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുടെയും യുഎസിന്റെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയ്ക്കു മുന്നോടിയായാണു സംഘം യുഎസില്‍ എത്തിയത്. യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി ഗോഖ്‌ലെ കൂടിക്കാഴ്ച നടത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗൗരങ്കലാല്‍ ദാസും ഗോഖ്‌ലയെ അനുഗമിക്കുന്നുണ്ട്. ഉഭയകക്ഷി പ്രശ്‌നങ്ങളെക്കുറിച്ചാണു പ്രധാന ചര്‍ച്ച.
സുരക്ഷ, പ്രതിരോധം വിഷയങ്ങളിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും വിദേശകാര്യ സെക്രട്ടറി ജെയിംസ് മാറ്റിസും ഇന്ത്യന്‍ ആഭ്യന്തരകാര്യ മന്ത്രി സുഷ്മ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തുക.
കൂടാതെ അഫ്ഗാനിസ്താനിലെ സമാധാന നടപടികള്‍, ആണവ വിതരണ സംഘത്തില്‍ ഇന്ത്യയുടെ അംഗത്വം, വ്യാപാര പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും. ടു പ്ലസ് ടു ആദ്യ ചര്‍ച്ച വാഷിങ്ടണില്‍ ജൂലൈ ആറിനു നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ്െ പോംപിയോ ഉത്തര കൊറിയാ സന്ദര്‍ശനത്തില്‍ ആയിരുന്നതിനാല്‍ ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിലില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കിയതിനെ തുടര്‍ന്ന് അന്നും ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss