|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Kerala   >  

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം : മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചുവെന്ന് ശോഭനാജോര്‍ജ്

Published : 4th August 2018 | Posted By: G.A.G

മലപ്പുറം: തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത ഒരു സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിനാണ് നിയമനടപടിയെന്നും അവര്‍ അറിയിച്ചു. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും പരസ്യം തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഖാദി ബോര്‍ഡ് ഓണം ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനവേദിയില്‍ അവര്‍ അറിയിച്ചു.
ഖാദി ബോര്‍ഡിന്റെ പര്‍ദയ്ക്ക് മന്ത്രി കെ.ടി.ജലീല്‍ നിര്‍ദേശിച്ച ‘ജനാബാ’ എന്നു പേരു നല്‍കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു. ‘സഖാവ്’ ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് ‘ജനാബ്’ ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചു. സ്ലീവ് ബട്ടണ് സ്വര്‍ണനിറമുള്ള ഷര്‍ട്ടുകളാണ് ‘ജനാബ്’ എന്ന പേരില്‍ ഇറക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss