|    Oct 21 Sat, 2017 9:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചരിത്ര സ്മാരകങ്ങള്‍ പോളിത്തീന്‍ രഹിത മേഖലകള്‍

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) സംരക്ഷിക്കുന്ന എല്ലാ ചരിത്ര സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളെയും പോളിത്തീന്‍ രഹിത മേഖലകളായി പ്രഖ്യാപിച്ചു. സംരക്ഷിത സ്മാരകങ്ങളുടെ 300 മീറ്റര്‍ ചുറ്റളവിലാണ് പോളിത്തീന്‍ വസ്തുക്കള്‍ നിരോധിച്ചത്. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയതായി കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ പറഞ്ഞു. എല്ലാ സംരക്ഷിത സ്മാരകങ്ങളിലും സുരക്ഷാ വേലികളും ശുചിമുറികളും അംഗപരിമിത സൗഹൃദ സൗകര്യങ്ങളും ഒരുക്കുന്നതിനായി മന്ത്രാലയം 350 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ വാപ്‌കോസ്, ടിസിഐഎല്‍ എന്നിവയ്ക്കാണ് ഇതിന്റെ നിര്‍മാണച്ചുമതല. 2016-17 സാമ്പത്തികവര്‍ഷത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഎസ്‌ഐ സംരക്ഷിക്കുന്ന 75 ആദര്‍ശ സ്മാരകങ്ങളെ കൂടി ടൂറിസം വകുപ്പിന്റെ സ്വച്ഛ പര്യടന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താനായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ സ്വച്ഛ പര്യടന്‍ ആപ്ലിക്കേഷനിലെ ആദര്‍ശ സ്മാരകങ്ങളുടെ എണ്ണം 100 ആയി ഉയരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക